പത്ത് സീസണ്‍, സിക്‌സേഴ്‌സ് പടിയിറങ്ങി ലിയോണ്‍; ഇനി മെല്‍ബണ്‍ റെനഗേഡ്‌സില്‍

സിക്‌സേഴ്‌സിനൊപ്പം രണ്ട് കിരീട വിജയങ്ങളില്‍ പങ്കാളിയായ താരമാണ് ലിയോണ്‍
ലിയോൺ/ ട്വിറ്റർ
ലിയോൺ/ ട്വിറ്റർ

സിഡ്‌നി: പത്ത് സീസണുകള്‍ സിഡ്‌നി സിക്‌സേഴ്‌സിനായി കളിച്ച് നതാന്‍ ലിയോണ്‍ ടീമിന്റെ പടിയിറങ്ങി. ബിഗ് ബാഷ് ലീഗിന്റെ പുതിയ പതിപ്പില്‍ താരം മെല്‍ബണ്‍ റെനഗേഡ്‌സിനായി കളിക്കും. നിലവില്‍ താരം പരിക്കിന്റെ പിടിയിലായി കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. 

സിക്‌സേഴ്‌സിനൊപ്പം രണ്ട് കിരീട വിജയങ്ങളില്‍ പങ്കാളിയായ താരമാണ് ലിയോണ്‍. ടീമിനായി 42 വിക്കറ്റുകള്‍ വീഴ്ത്തി. സിക്‌സേഴ്‌സിനായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളില്‍ അഞ്ചാം സ്ഥാനത്തും ലിയോണ്‍ നില്‍ക്കുന്നു. 

ലിയോണിനൊപ്പം മറ്റൊരു സ്പിന്നറായ ആദം സാംപയേയും റെനഗേഡ്‌സ് ടീമിലെത്തിച്ചു. താരം മെല്‍ബണ്‍ സ്റ്റാര്‍സില്‍ നിന്നാണ് നഗര വൈരികളുടെ ടീമിലേക്ക് മാറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com