'തന്ത്രങ്ങളുടെ ആശാന്‍'; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ആര്‍സിബി

 കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് ആര്‍സിബി ഫിനിഷ് ചെയ്തത്
ആന്‍ഡി ഫ്‌ലവര്‍/ ട്വിറ്റര്‍
ആന്‍ഡി ഫ്‌ലവര്‍/ ട്വിറ്റര്‍

ബംഗലൂരു: കിരീടവരള്‍ച്ചക്ക് അറുതി വരുത്തുക ലക്ഷ്യമിട്ട് സ്റ്റാര്‍ പരിശീലകനെ ക്യാമ്പിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍. സിംബാബ്‌വെയുടെ ഇതിഹാസ താരം ആന്‍ഡി ഫ്‌ലവറിനെയാണ് ആര്‍സിബിയുടെ പുതിയ പരിശീലകനായി നിയമിച്ചത്. ആര്‍സിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ മൈക്ക് ഹെസ്സണ് പകരമാണ് ആന്‍ഡി ഫ്‌ലവര്‍ പരിശീലകനായി എത്തുന്നത്. 

ഹെഡ് കോച്ചായാണ് ആന്‍ഡി ഫ്‌ലവറിനെ നിയമിച്ചിട്ടുള്ളത്. നിലവിലെ പരിശീലകരായ ഹെസ്സനും സഞ്ജയ് ബാംഗാറും ഈ മാസം സ്ഥാനമൊഴിയും. ഇരുവരുമായിട്ടുള്ള കരാര്‍ പുതുക്കിയിട്ടില്ല. കഴിഞ്ഞ രണ്ടു സീസണുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരിശീലകനായിരുന്നു ആന്‍ഡി ഫ്‌ലവര്‍. 

വരുന്ന സീസണില്‍ ആന്‍ഡി ഫ്‌ലവറിന് പകരം ജസ്റ്റിന്‍ ലാംഗറെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരിശീലകനായി നിയമിച്ചിരുന്നു. ഇതോടെയാണ് ഫ്‌ലവര്‍ ആര്‍സിബിയിലേക്ക് മാറുന്നത്. രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള ടീമുകളും ആന്‍ഡി ഫ്‌ലവറെ പരിശീലകനാക്കാന്‍ നീക്കം നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. 

രാജ്യാന്തര ട്വന്റി-20 ലീഗുകളില്‍ മികച്ച റെക്കോഡാണ് ആന്‍ഡി ഫ്‌ലവറിനുള്ളത്. കരീബിയന്‍ പ്രീമിയര്‍ ലീഗിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും ഫ്‌ലവര്‍ പരീശിലകനായിട്ടുണ്ട്. കഴിഞ്ഞ ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ കോച്ചിംഗ് സ്റ്റാഫിന്റെ ഉപദേശകനുമായിരുന്നു.

എബി ഡിവില്ലിയേഴ്‌സ്, വിരാട് കോഹ് ലി, ഹാഫ് ഡുപ്ലെസിസ് തുടങ്ങി ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ നിരവധി ഉണ്ടായിട്ടും ഐപിഎല്‍ കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇപ്പോഴും കിട്ടാക്കനിയാണ്. 2011 ലും 2016 ലും റണ്ണര്‍ അപ്പുകളായതാണ് ഐപിഎല്ലില്‍ ബാംഗ്ലൂരിന്റെ മികച്ച നേട്ടം.  കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് ആര്‍സിബി ഫിനിഷ് ചെയ്തത്. അടുത്ത സീസണില്‍ ആര്‍സിബിയുടെ മെന്ററായി എബി ഡിവില്ലിയേഴ്‌സ് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com