'ബംഗാളിനായി ഇനിയും കളിക്കണം'- വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് മനോജ് തിവാരി

കഴിഞ്ഞ ആഴ്ചയാണ് സജീവ ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണെന്നു തിവാരി വ്യക്തമാക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് പശ്ചിമ ബംഗാള്‍ കായിക മന്ത്രിയും മുന്‍ ഇന്ത്യന്‍ താരവുമായ മനോജ് തിവാരി. ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് താരം തീരുമാനം പിന്‍വലിച്ചത്. ബംഗാളിനായി ഇനിയും രഞ്ജിയടക്കമുള്ളവയില്‍ താരം കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ആഴ്ചയാണ് സജീവ ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണെന്നു തിവാരി വ്യക്തമാക്കിയത്. കഴിഞ്ഞ സീസണില്‍ മനോജ് തിവാരിയുടെ നേതൃത്വത്തിലാണ് ബംഗാള്‍ രഞ്ജി ട്രോഫിയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 

ബംഗളിനായി ഇനിയും കളിക്കണമെന്നു സ്‌നേഹാശിഷ് ഗാംഗുലി അദ്ദേഹത്തോടു ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താരം തീരുമാനം പിന്‍വലിച്ചതെന്നു റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ബംഗാള്‍ ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ താരവും തിവാരിയാണ്. 

141 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച മനോജ് തിവാരി 10000 റണ്‍സിനു അരികിലാണ്. 92 റണ്‍സ് കൂടി ചേര്‍ത്താല്‍ താരത്തിന്റെ ഫസ്റ്റ് ക്ലാസിലെ റണ്‍ വേട്ട 10000ത്തില്‍ എത്തും. 29 സെഞ്ച്വറികളും 45 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com