'35 എന്നാല്‍ പുതിയ 25, ഏഷ്യന്‍ ഗെയിംസ് കഴിയട്ടെ എന്നിട്ട് പറയാം'- ഭാവിയെക്കുറിച്ച് ശ്രീജേഷ്

നിലവില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കാര്യങ്ങളെക്കുറിച്ച് തന്നോടു ചോദിക്കാതിരിക്കുന്നതാണ് നല്ലതെന്നു അദ്ദേഹം വ്യക്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരമാണ് മലയാളി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ്. പല നിര്‍ണായക പോരാട്ടത്തിലും താരം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. മുന്‍ ക്യാപ്റ്റന്‍ കൂടിയായ വെറ്ററന്‍ താരം തന്റെ ഭാവിയെക്കുറിച്ച് മനസ് തുറന്നു. പാകിസ്ഥാനെതിരായ ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിലെ വമ്പന്‍ ജയത്തിനു പിന്നാലെയാണ് 35കാരനായ താരം തന്റെ ഭാവിയെക്കുറിച്ചു പറഞ്ഞത്. 

നിലവില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കാര്യങ്ങളെക്കുറിച്ച് തന്നോടു ചോദിക്കാതിരിക്കുന്നതാണ് നല്ലതെന്നു അദ്ദേഹം വ്യക്തമാക്കി. തൊട്ടടുത്തുള്ള ടൂര്‍ണമെന്റിനെക്കുറിച്ചു മാത്രമാണ് തന്റെ ചിന്തയെന്നും വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസാണ് തന്റെ മുന്നിലുള്ളതെന്നും അതിനു ശേഷം എന്താണു സംഭവിക്കുന്നതെന്നു കാത്തിരുന്നു കാണാമെന്നും താരം വ്യക്തമാക്കി.

'ഒരു സമയം ഒരു ടൂര്‍ണമെന്റിനെ കുറിച്ചു മാത്രമാണ് എന്റെ ചിന്ത. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കാര്യങ്ങളെക്കറിച്ചു എന്നോടു ചോദിക്കാതിരിക്കുന്നതാണ് നല്ലത്. ഞാന്‍ ഏഷ്യന്‍ ഗെയിംസില്‍ കളിക്കും. അതിനു ശേഷം എന്തു ചെയ്യണമെന്നു തീരുമാനിക്കും.' 

'നൊവാക് ജോക്കോവിച് പറഞ്ഞിട്ടുണ്ട് 35 എന്നത് പുതിയ 25 ആണെന്നു. ഞാനിപ്പോഴും ഇവിടെ തന്നെയുണ്ട്'- താരം വ്യക്തമാക്കി. 

2006ലാണ് ശ്രീജേഷ് ഇന്ത്യന്‍ ടീമിനായി അരങ്ങേറിയത്. നിലവില്‍ 300 അടുത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് ശ്രീജേഷ്. ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായിരുന്നു ശ്രീജേഷ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com