പണം വാരി ദീപക് ഹൂഡ; താര ലേലത്തില്‍ പതിനഞ്ചര ലക്ഷം; മഹിപാല്‍ ലോംറോറിനും ശുഭ്മാന്‍ ഗര്‍ഹ്‌വാളിനും ലോട്ടറി

ബാറ്റിങ് ഓള്‍റൗണ്ടറായ ശുഭ്മാന്‍ ഗര്‍ഹ്‌വാളിനും ലോട്ടറി അടിച്ചു. താരത്തെ പതിനാല് ലക്ഷം രകൂപയ്ക്ക് ജയ്പുര്‍ ഫ്രൈഞ്ചൈസി ടീമിലെത്തിച്ചു
ചിത്രം: ഫെയ്‌സ്‌ബുക്ക്
ചിത്രം: ഫെയ്‌സ്‌ബുക്ക്

ജയ്പുര്‍: വരാനിരിക്കുന്ന രാജസ്ഥാന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തില്‍ പണം വാരി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. താര ലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കി ടീം വിളിച്ചെടുത്ത താരമായി ഹൂഡ മാറി. പതിനഞ്ചര ലക്ഷം രൂപയ്ക്ക് താരത്തെ കോട്ട ടീമാണ് സ്വന്തമാക്കിയത്. 

മഹിപാല്‍ ലോംറോറാണ് രണ്ടാം സ്ഥാനത്ത്. പതിനഞ്ച് ലക്ഷം രൂപയ്ക്ക് താരത്തെ സികര്‍ ഫ്രാഞ്ചൈസിയാണ് ടീമിലെത്തിച്ചത്. പേസര്‍ ദീപക് ചഹറിനെ 5,75,000 രൂപയ്ക്ക് ഭില്‍വാര ഫ്രൈഞ്ചൈസിയും ദീപക്കിന്റെ കസിന്‍ ബ്രദറും സ്പിന്നറുമായ രാഹുല്‍ ചഹറിനെ ജോധ്പുര്‍ ഫ്രാഞ്ചൈസി 7,00,000 രൂപയ്ക്കും ടീമിലെത്തിച്ചു. 

ബാറ്റിങ് ഓള്‍റൗണ്ടറായ ശുഭ്മാന്‍ ഗര്‍ഹ്‌വാളിനും ലോട്ടറി അടിച്ചു. താരത്തെ പതിനാല് ലക്ഷം രകൂപയ്ക്ക് ജയ്പുര്‍ ഫ്രൈഞ്ചൈസി ടീമിലെത്തിച്ചു. അനികേത് ചൗധരി, ഖലീല്‍ അഹമ്മദ്, കമലേഷ് നഗര്‍കോടി എന്നിവരെ യഥാക്രമം സികര്‍ 6,25,000, ഉദയ്പുര്‍ 5,25,000, ജയ്പുര്‍ 5,00,000 ടീമുകള്‍ സ്വന്തമാക്കി.

ലേലത്തില്‍ ഈ താരങ്ങളെല്ലാം എ ഗ്രൂപ്പിലാണ്. ഇന്ത്യക്കായും ഐപില്ലിലും കളിച്ച താരങ്ങളാണ് ഈ ഗ്രൂപ്പില്‍. അണ്‍ കേപ്പ്ഡ് താരങ്ങളാണ് ലേലത്തിന്റെ രണ്ടാം പട്ടികയില്‍ ഉള്‍പ്പെട്ടത്. 

ആറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടം ഈ മാസം 19 മുതലാണ് തുടങ്ങുന്നത്. സെപ്റ്റംബര്‍ എട്ട് വരെയാണ് പോരാട്ടം. ജയ്പുര്‍, ജോധ്പുര്‍, സികര്‍, കോട്ട, ഉദയ്പുര്‍, ഭില്‍വാര നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഫ്രാഞ്ചൈസികള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com