ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'ബേബി എബി' ദക്ഷിണാഫ്രിക്കന്‍ ടീമില്‍; ഏകദിന, ടി20 അരങ്ങേറ്റത്തിന് ഡെവാള്‍ഡ് ബ്രെവിസ് 

എബി ഡിവില്ല്യേഴ്‌സിനെ പോലെ ബാറ്റ് വീശുന്ന ശൈലിയാണ് ബ്രെവിസിനും. ഇതോടെയാണ് താരത്തിനു ബേബി എബി എന്നു ആരാധകര്‍ വിശേഷിപ്പിച്ചത്

ജൊഹന്നാസ് ബര്‍ഗ്:  'ബേബി എബി' എന്ന അപരനാമത്തില്‍ പ്രശസ്തനായ ഡെവാള്‍ഡ് ബ്രെവിസ് നടാടെ ദക്ഷിണാഫ്രിക്കയുടെ ടി20, ഏകദിന ടീമില്‍. മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ 20കാരനെ ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിലാണ് ഉള്‍പ്പെടുത്തിയത്. 

എബി ഡിവില്ല്യേഴ്‌സിനെ പോലെ ബാറ്റ് വീശുന്ന ശൈലിയാണ് ബ്രെവിസിനും. ഇതോടെയാണ് താരത്തിനു ബേബി എബി എന്നു ആരാധകര്‍ വിശേഷിപ്പിച്ചത്. 

അണ്ടര്‍ 19 ലോകകപ്പില്‍ റെക്കോര്‍ഡ് റണ്‍സ് വേട്ടയാണ് താരം നടത്തിയത്. ആറ് മത്സരങ്ങളില്‍ അടിച്ചെടുത്തത് 506 റണ്‍സ്. ഇതോടെയാണ് താരം ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയില്‍ വരുന്നത്. പിന്നാലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ ടീമിലെത്തിക്കുകയും ചെയ്തു. 

ഏകദിന ടീമിനെ ടെംബ ബവുമയും ടി20 ടീമിനെ എയ്ഡന്‍ മാര്‍ക്രമുമാണ് നയിക്കുന്നത്. ഐപിഎല്ലില്‍ മിന്നും ഫോമില്‍ കളിച്ച ഹെയ്ന്റിച് ക്ലാസന്‍ ടി20 ടീമില്‍ ഇടംപിടിച്ചില്ല എന്നതാണ് ശ്രദ്ധേയമായത്. 

മൂന്ന് മത്സരങ്ങളുള്ള പരമ്പരയാണ് ടി20യില്‍. ഈ മാസം 30 മുതലാണ് ടി20 പരമ്പര. രണ്ടാം പോരാട്ടം സെപ്റ്റംബര്‍ ഒന്നിനും മൂന്നാം പോരാട്ടം സെപ്റ്റംബര്‍ മൂന്നിനും അരങ്ങേറും.

അഞ്ച് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. സെപ്റ്റംബര്‍ ഏഴ് മുതലാണ് ഏകദിന പരമ്പര. സെപ്റ്റംബര്‍ 17 വരെ. എഴ്, ഒന്‍പത്, 12, 15, 17 തീയതികളിലാണ് പോരാട്ടം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com