അര്‍ധ സെഞ്ച്വറിയില്‍ റെക്കോര്‍ഡിട്ട് സൂര്യകുമാര്‍; കോഹ്‌ലി, ബാബര്‍ അസം എന്നിവര്‍ക്കൊപ്പം

അന്താരാഷ്ട്ര ടി20യില്‍ 50 ഇന്നിങ്‌സുകള്‍ കളിച്ചാണ് 18 അര്‍ധ സെഞ്ച്വറികളെന്ന നേട്ടത്തില്‍ സൂര്യ എത്തിയത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ  അഞ്ചാം ടി20യില്‍ പരാജയപ്പെട്ടു ഇന്ത്യ ടി20 പരമ്പര 3-2നു അടിയറവ് വച്ചിരുന്നു. അഞ്ചാം പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത് സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പോരാട്ടമാണ്. അര്‍ധ സെഞ്ച്വറിയുമായി താരം തിളങ്ങി. 

45 പന്തില്‍ 61 റണ്‍സെടുത്ത സൂര്യകുമാര്‍ ഇതോടെ ഒരു റെക്കോര്‍ഡിനൊപ്പവും എത്തി. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമാണ് സൂര്യകുമാറും എത്തിയത്. 

കരിയറിലെ 18ാം ടി20 അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവര്‍ക്കൊപ്പമാണ് റെക്കോര്‍ഡ് പട്ടികയില്‍ സൂര്യയും എത്തിയത്. മൂവര്‍ക്കും 18 അര്‍ധ സെഞ്ച്വറികളാണ്. 

അന്താരാഷ്ട്ര ടി20യില്‍ 50 ഇന്നിങ്‌സുകള്‍ കളിച്ചാണ് 18 അര്‍ധ സെഞ്ച്വറികളെന്ന നേട്ടത്തില്‍ സൂര്യ എത്തിയത്. ഈ ഫോര്‍മാറ്റില്‍ താരത്തിനു മൂന്ന് സെഞ്ച്വറികളുമുണ്ട്. നിലവില്‍ ടി20 ബാറ്റിങ് റാങ്കില്‍ ഒന്നാം സ്ഥാനത്തും സൂര്യയാണ്. 

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ സൂര്യകുമാര്‍ നാലാം സ്ഥാനത്ത്. കോഹ്‌ലിയാണ് 1943 റണ്‍സ് നേടി ഒന്നാം സ്ഥാനത്ത്. ഒറ്റ റണ്‍ വ്യത്യാസത്തില്‍ 1942 റണ്‍സുമായി ബാബര്‍ അസം രണ്ടാമത്. 1888 റണ്‍സുമായി മുഹമ്മദ് റിസ്വാന്‍ മൂന്നാമത്. 1841 റണ്‍സുമായാണ് സൂര്യകുമാര്‍ നാലാം സ്ഥാനത്തു നില്‍ക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com