അയര്‍ലന്‍ഡ് പര്യടനം; ക്യാപ്റ്റന്‍ ബുമ്രയും സംഘവും പറന്നു

മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഈ മാസം 18, 20, 23 തീയതികളിലാണ് പോരാട്ടങ്ങള്‍. താരങ്ങളുടെ വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ബിസിസിഐ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: അയര്‍ലന്‍ഡ് പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു. ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുമ്ര നയിക്കുന്ന ടീമാണ് അയര്‍ലന്‍ഡില്‍ കളിക്കുന്നത്. 

മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഈ മാസം 18, 20, 23 തീയതികളിലാണ് പോരാട്ടങ്ങള്‍. താരങ്ങളുടെ വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ബിസിസിഐ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തു.

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയെ ഋതുരാജ് ഗെയ്ക്‌വാദാണ് നയിക്കുന്നത്. താരമാണ് അയര്‍ലന്‍ഡില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. 

സഞ്ജു സാംസണാണ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. പഞ്ചാബ് കിങ്‌സ് താരം ജിതേഷ് ശര്‍മയാണ് രണ്ടാം വിക്കറ്റ് കീപ്പര്‍. 

വാഷിങ്ടന്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഇടവേളയ്ക്ക് ശേഷം ശിവം ഡുബെ ഇന്ത്യക്കായി കളിക്കാനിറങ്ങും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് താരം ഇന്ത്യക്കായി അവസാനമായി ടി20 കളിച്ചത്. 

ഇന്ത്യന്‍ ടീം: ജസ്പ്രിത് ബുമ്ര (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ശിവം ഡുബെ, വാഷിങ്ടന്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com