പൃഥ്വി ഷാ/ ട്വിറ്റർ
പൃഥ്വി ഷാ/ ട്വിറ്റർ

'പൃഥ്വി ഷാ സൂപ്പര്‍ സ്റ്റാര്‍, കഴിഞ്ഞ 25 വര്‍ഷത്തിനിടെ കണ്ട ഏറ്റവും മികച്ച ബാറ്റര്‍'

ആദ്യ മത്സരത്തില്‍ സോമര്‍സെറ്റിനെതിരെ താരം 244 റണ്‍സാണ് അടിച്ചത്. പിന്നാലെ ഡുറം ടീമിനെതിരെ 76 പന്തില്‍ 125 റണ്‍സും താരം അടിച്ചെടുത്തു

ലണ്ടന്‍: കൗണ്ടിയില്‍ അരങ്ങേറിയ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ മിന്നും ഫോമിലാണ്. കൗണ്ടി ഏകദിനത്തില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ ഒരു ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അടിച്ചെടുത്ത പൃഥ്വി ടൂര്‍ണമെന്റില്‍ ടോപ് സ്‌കോററായി എതിരാളികളില്ലാതെ കുതിക്കുകയാണ്. നോര്‍ത്താംപ്റ്റന്‍ഷെയറിന്റെ താരമായ പൃഥ്വി 143 റണ്‍സ് ആവറേജില്‍ 429 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്. 

പൃഥ്വി സമീപ കാലത്ത് ക്രിക്കറ്റ് ലോകത്ത് കണ്ട ഏറ്റവും മികച്ച താരമാണെന്നു പറയുകയാണ് നോര്‍ത്താംപ്റ്റന്‍ഷെയര്‍ പരിശീലകന്‍ ജോണ്‍ സാഡ്‌ലര്‍. സൂപ്പര്‍ സ്റ്റാര്‍ എന്നാണ് പൃഥ്വിയെ സാഡ്‌ലര്‍ വിശേഷിപ്പിച്ചത്. ആദ്യ മത്സരത്തില്‍ സോമര്‍സെറ്റിനെതിരെ താരം 244 റണ്‍സാണ് അടിച്ചത്. പിന്നാലെ ഡുറം ടീമിനെതിരെ 76 പന്തില്‍ 125 റണ്‍സും താരം അടിച്ചെടുത്തു. 

'വിനായന്വിതനും മാന്യനുമായ താരമാണ് പൃഥ്വി. അദ്ദേഹത്തെ ടീമില്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പൃഥ്വിയുടെ കഴിവുകള്‍ എന്താണെന്നു ക്രിക്കറ്റ് ലോകം ഇപ്പോള്‍ ശരിക്കും കാണുന്നുണ്ട്. ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറാണ് പൃഥ്വി.' 

'കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റാണ് അദ്ദേഹം. കളികള്‍ ജയിക്കാനുള്ള ആവേശം എല്ലായ്‌പ്പോഴും പ്രകടിപ്പിക്കുന്നു. മികച്ച സ്‌ട്രൈക്ക് റേറ്റുമായി മിന്നും പ്രകടനമാണ് പൃഥ്വി പുറത്തെടുക്കുന്നത്'- സാഡ്‌ലര്‍ യുവ താരത്തെ പ്രശംസിച്ചു. 

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ഒട്ടും തിളങ്ങാന്‍ സാധിക്കാതെ പൃഥ്വി പ്ലെയിങ് ഇലവനില്‍ പോലും സ്ഥാനമില്ലാതെ പുറത്തിരുന്നിരുന്നു. പിന്നാലെയാണ് താരം കരിയറില്‍ ആദ്യമായി കൗണ്ടി കളിക്കാനായി ഇംഗ്ലണ്ടിലേക്ക് പറന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com