ബെൻ സ്റ്റോക്സ് റിട്ടേൺസ്! വിരമിക്കൽ തീരുമാനം പിൻവലിച്ചു, ഏകദിന ടീമിൽ ഉൾപ്പെടുത്തി ഇം​ഗ്ലണ്ട്

ഗസ് അറ്റ്കിന്‍സനാണ് അപ്രതീക്ഷിതമായി വിളിയെത്തിയ പുതുമുഖം. പേസ് ബൗളറാണ് 25കാരനായ താരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ടെസ്റ്റ് ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സ്റ്റോക്‌സിനേയും ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. ലോകകപ്പിനായുള്ള പ്രാഥമിക സംഘമെന്ന ലക്ഷ്യവും ഈ ടീം പ്രഖ്യാപനത്തിലൂടെ ഇംഗ്ലണ്ട് സാധ്യമാക്കുന്നു.

ഗസ് അറ്റ്കിന്‍സനാണ് അപ്രതീക്ഷിതമായി വിളിയെത്തിയ പുതുമുഖം. പേസ് ബൗളറാണ് 25കാരനായ താരം. ലോകകപ്പ് ലക്ഷ്യമിട്ടാണ് താരത്തേയും നടാടെ ടീമില്‍ ഉള്‍പ്പെടുത്തിയത്. 

2019ല്‍ ഇംഗ്ലണ്ടിനു കന്നി ലോകകപ്പ് നേട്ടം സമ്മാനിച്ച സ്റ്റോക്‌സ് 2022ല്‍ ഏകദിനത്തില്‍ നിന്നു വിരമിച്ചിരുന്നു. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്നതിന്റെ ഭാഗമായാണ് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് സ്‌റ്റോക്‌സ് തിരിച്ചെത്തുന്നത്. താരത്തിന്റെ വരവ് ആരാധകരെ ആവേശത്തിലാക്കുന്നു. 

അമിത ജോലി ഭാരവും കാല്‍മുട്ടിലെ പരിക്കുമാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ താരത്തെ ഏകദിനം മതിയാക്കാന്‍ പ്രേരിപ്പിച്ചത്. നായകനായി ടെസ്റ്റ് മത്സരങ്ങളും ടി20 പോരാട്ടങ്ങളും മാത്രമാണ് താരം കളിക്കുന്നത്. 

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍, ജാസന്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മാലന്‍, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്റ്റന്‍, സാം കറന്‍, മൊയീന്‍ അലി, ആദില്‍ റഷീദ്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്, ഗസ് അറ്റ്കിന്‍സന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com