'വെറും തെരുവ് പിള്ളേര്‍'- ഇന്ത്യന്‍ ടീമിനെ അപമാനിച്ചു? വിവാദത്തില്‍ മറുപടിയുമായി പാക് താരം

ഇതോടെ പാക് താരത്തിനെതിരെ ആരാധകര്‍ രംഗത്തെത്തി. വിവാദമായതോടെയാണ് താരം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അപമാനിച്ച് ഒരു പ്രസ്താവനയും താന്‍ ആരോടും നടത്തിയിട്ടില്ലെന്നു വ്യക്തമാക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇഫ്തിഖര്‍ അഹമ്മദ്. ഇന്ത്യന്‍ ടീമിനോടു കളിക്കുന്നത് തെരുവിലെ കുട്ടികളോടു കളിക്കുന്നതിനു സമമാണെന്നു ഇഫ്തിഖര്‍ പറഞ്ഞുവെന്നു വ്യക്തമാക്കി മറ്റൊരു അക്കൗണ്ടില്‍ വന്ന കുറിപ്പാണ് വിവാദത്തിനു തിരി കൊളുത്തിയത്. 

ഇതോടെ പാക് താരത്തിനെതിരെ ആരാധകര്‍ രംഗത്തെത്തി. വിവാദമായതോടെയാണ് താരം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. 

'ഞാന്‍ ഒരിക്കലും നടത്തിയിട്ടില്ലാത്ത പ്രസ്താവനയുടെ ഉറവിടം കണ്ടെത്തി. വാസ്തവത്തില്‍ ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് താരവും ഇത്തരത്തില്‍ പറയില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. വിദ്വേഷം പ്രചരിപ്പിക്കുന്ന ഈ വ്യക്തിയുടെ അക്കൗണ്ടിനെതിരെ റിപ്പോര്‍ട്ട് ചെയ്യുക. ബ്ലു ടിക്ക് ദുരുപയോഗം ചെയ്യുന്നതിനാല്‍ ഈ അക്കൗണ്ട് നിരോധിക്കണം'- ഇക്കാര്യത്തില്‍ വ്യക്തത വരുത്തി എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇഫ്തിഖര്‍ കുറിപ്പിട്ടു. 

നവാസ് എന്ന പേരുള്ള അക്കൗണ്ടിലാണ് ഇത്തരമൊരു വ്യാജ പ്രസ്താവന വന്നത്. ഈ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് വിഷയത്തില്‍ താരം വ്യക്തത വരുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com