ഡ്യൂറന്റ് കപ്പിലെ രണ്ടാം പോരിലും ബ്ലാസ്‌റ്റേഴ്‌സിനു ജയമില്ല; ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഗോകുലം

കളി തുടങ്ങി 14ാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. വിപിന്‍ മോഹനന്റെ അസിസ്റ്റില്‍ ജസ്റ്റിന്‍ ഒജോക ഇമ്മാനുവല്‍ ബ്ലാസ്‌റ്റേഴ്‌സിനു ലീഡ് സമ്മാനിച്ചു
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് ബംഗളൂരു എഫ്‌സിക്കെതിരായ പോരാട്ടം 2-2നു സമനിലയില്‍ അവസാനിച്ചു. ഇതോടെ കേരളത്തിന്റെ മറ്റൊരു ടീമായ ഗോകുലം കേരള എഫ്‌സി ഡ്യൂറന്റ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ട് ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഗോകുലം അവസാന എട്ടില്‍ എത്തിയത്. 

റിസര്‍വ് ടീമുമായി ഇറങ്ങിയ ബംഗളൂരുവിനെതിരെ വിജയം പിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിച്ചില്ല. കളിയുടെ അവസാന ഘട്ടത്തില്‍ പത്ത് പേരായി കളിക്കേണ്ടി വന്നതും ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടിയായി. 85ാം മിനിറ്റില്‍ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ടു ആര്‍വി ഹോര്‍മിപാം ചുവപ്പ് കാര്‍ഡ് കണ്ടതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പത്ത് പേരായി ചുരുങ്ങിയത്. 

കളി തുടങ്ങി 14ാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. വിപിന്‍ മോഹനന്റെ അസിസ്റ്റില്‍ ജസ്റ്റിന്‍ ഒജോക ഇമ്മാനുവല്‍ ബ്ലാസ്‌റ്റേഴ്‌സിനു ലീഡ് സമ്മാനിച്ചു. 38ാം മിനിറ്റില്‍ ബംഗളൂരു സമനില പിടിച്ചു. എഡ്മുണ്ട് ലാല്‍റന്‍ഡികയാണ് ബംഗളൂരുവിനു സമനില സമ്മാനിച്ചത്. 

രണ്ടാം പകുതിയില്‍ ബംഗളൂരു മുന്നിലെത്തി. 51ാം മിനിറ്റില്‍ ആഷിഷ് ജായാണ് ടീമിനെ മുന്നില്‍ കടത്തിയത്. 84ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍ വന്നു. മുഹമ്മദ് ഐമനാണ് വല ചലിപ്പിച്ച് തോല്‍വി ഭാരം ഒഴിവാക്കിയത്. തൊട്ടുപിന്നാലെ ഹോര്‍മിപാം ചുവപ്പ് കാര്‍ഡ് കണ്ടു മടങ്ങി. 

രണ്ട് മത്സരങ്ങളില്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകള്‍ക്കും രണ്ട് പോയിന്റ് വീതം മാത്രം. ആറ് പോയിന്റുമായി ഗോകുലം ക്വാര്‍ട്ടറിലേക്ക് മുന്നേറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com