'ഇന്ത്യൻ ടീമിൽ സൗഹൃദമുണ്ടാക്കുക എളുപ്പമല്ല, എല്ലാർക്കും മത്സരബുദ്ധി'- വീണ്ടും ഞെട്ടിച്ച് അശ്വിൻ

ഇക്കാര്യത്തിൽ തന്റെ വാക്കുകൾ ചില തെറ്റായ രീതിയിലാണ് എടുത്തതെന്നും താൻ അന്ന് പറഞ്ഞതിൽ നെ​ഗറ്റീവായി ഒരു കാര്യവുമില്ലെന്നും അശ്വിൻ ഇപ്പോൾ വ്യക്തമാക്കി
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

മുംബൈ: ഇന്ത്യൻ ടീമിൽ ഇപ്പോൾ സുഹൃത്തുക്കളില്ലെന്നും സഹ പ്രവർത്തകർ മാത്രമേ ഉള്ളൂവെന്നും മുൻപൊരിക്കൽ അശ്വിൻ തുറന്നടിച്ചിരുന്നു. ഇക്കാര്യത്തിൽ തന്റെ വാക്കുകൾ ചില തെറ്റായ രീതിയിലാണ് എടുത്തതെന്നും താൻ അന്ന് പറഞ്ഞതിൽ നെ​ഗറ്റീവായി ഒരു കാര്യവുമില്ലെന്നും അശ്വിൻ ഇപ്പോൾ വ്യക്തമാക്കി. 

'ഞാൻ അന്നു പറഞ്ഞതിൽ ആളുകൾ വ്യത്യസ്തമായാണ് മനസിലാക്കിയത്. ഇന്ത്യൻ താരങ്ങളുമായി സൗഹൃദമുണ്ടാക്കുക എന്നത് വളരെ ബു​ദ്ധിമുട്ടാണ്. മുൻപ് കൂടുതൽ ദൈർഘ്യമുള്ളതായിരുന്നു ക്രിക്കറ്റ് പര്യടനങ്ങൾ അപ്പോൾ ടീം അം​ഗങ്ങളുമായി സൗഹൃദത്തിനു അവസരവും കൂടുതലായിരുന്നു.'

'എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. ഐപിഎൽ അടക്കം ഇന്ത്യൻ താരങ്ങൾ വ്യത്യസ്ത ടീമുകൾക്കായി കളിക്കുന്നുണ്ട്. അപ്പോൾ സൗഹൃദമുണ്ടാക്കുക ബുദ്ധിമുട്ടാണ്. മത്സര ബുദ്ധിയായിരിക്കും ഓരോരുത്തർക്കും ഉള്ളിലുണ്ടാകുക.' 

'മൂന്ന് മാസത്തോളം ഐപിഎൽ കളിക്കുന്നുണ്ട്. ഇന്ത്യൻ ടീമിലെ മറ്റു സഹ താരങ്ങളാണ് എതിരാളികളായി മാറുന്നത്. വ്യത്യസ്ത ടീമുകൾക്കായി കളിക്കുമ്പോൾ സൗ​ഹൃദം ഉണ്ടാകുന്നില്ല എന്നല്ല. അതൊരു ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഞാൻ പറഞ്ഞത്. ഇപ്പറഞ്ഞതിൽ നെ​ഗറ്റീവ് ആയി ഒന്നും ഉണ്ടെന്നു തോന്നുന്നില്ല'- അശ്വിൻ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com