ആദ്യം അസിസ്റ്റ്, പിന്നെ ഗോള്‍; ഹാരി കെയ്ന്‍ തുടങ്ങി; ബയേണിന് തകര്‍പ്പന്‍ ജയം

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബയേണ്‍ മുന്നിലെത്തി. ലിറോയ് സനെയുടെ അനായസ ഫിനിഷിങാണ് നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ലീഡ് സമ്മാനിച്ചത്
ഗോൾ നേട്ടമാഘോഷിക്കുന്ന ഹാരി കെയ്ൻ/ എഎഫ്പി
ഗോൾ നേട്ടമാഘോഷിക്കുന്ന ഹാരി കെയ്ൻ/ എഎഫ്പി

മ്യൂണിക്ക്: ആദ്യ ഗോളിനു വഴിയൊരുക്കിയും രണ്ടാം ഗോള്‍ വലയിലെത്തിച്ചും ബയേണ്‍ മ്യൂണിക്കിനായുള്ള ബുണ്ടസ് ലീഗ അരങ്ങേറ്റം അവിസ്മരണീയമാക്കി ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍. ബുണ്ടസ് ലീഗയിലെ പുതിയ സീസണിലെ ആദ്യ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്ക് വെര്‍ഡര്‍ ബ്രെമനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞു. 

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബയേണ്‍ മുന്നിലെത്തി. ലിറോയ് സനെയുടെ അനായസ ഫിനിഷിങാണ് നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ലീഡ് സമ്മാനിച്ചത്. ഈ ഗോളിനു വഴിയൊരുക്കിയത് കെയ്ന്‍ ആയിരുന്നു. താരം തള്ളി കൊടുത്ത പന്തുമായി കുതിച്ച സനെയ്ക്ക് മുന്നില്‍ വിലങ്ങായി ബോക്‌സില്‍ ഗോള്‍ കീപ്പര്‍ പാവ്‌ലെങ്ക മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു പഴുതും അനുവദിക്കാതെ സനെയുടെ ഗോള്‍ വലയില്‍. 

എന്നാല്‍ പിന്നീട് ബയേണിനു ഗോള്‍ നേടാന്‍ സാധിച്ചില്ല. നിരന്തരം ആക്രമണം നടത്തിയെങ്കിലും ബ്രെമന്‍ ഗോള്‍ കീപ്പര്‍ വിലങ്ങായി നിന്നു. 

രണ്ടാം പകുതിയില്‍ ബ്രെമന്‍ ബയേണ്‍ ബോക്‌സില്‍ നിരന്തരം ഭീഷണിയായി. ബയേണും ലീഡുയര്‍ത്താനുള്ള ശ്രമം തുടര്‍ന്നു. 

ഒടുവില്‍ 74ാം മിനിറ്റില്‍ ബയേണിന്റെ മുന്നേറ്റം. കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു ഈ കുതിപ്പ്. അല്‍ഫോണ്‍സോ ഡേവിസിന്റെ മുന്നേറ്റത്തിനൊടുവില്‍ കൃത്യമായി പന്ത് കാലില്‍ കൊരുത്തു കെയ്ന്‍ തന്ത്രപരമായി ബോക്‌സിന്റെ ഇടതു മൂലയിലേക്ക് പന്ത് ഇട്ടു. പ്രതിരോധക്കാരനേയും ഗോളിയേയും നിസഹായരാക്കിയായിരുന്നു ഗോള്‍. 

പിന്നാലെ കെയ്‌നിനെ വലിച്ച് ടുക്കല്‍ മത്യാസ് ടെല്‍, എറിക് ചൗപോ മോട്ടിങ്, തോമസ് മുള്ളര്‍ എന്നിവരെ കളത്തിലിറക്കി. ഇഞ്ച്വറി ടൈമിലാണ് ശേഷിച്ച രണ്ട് ഗോളുകള്‍ ബയേണ്‍ വലയിലാക്കിയത്. 

മുള്ളറുടെ പാസില്‍ നിന്നു ലിറോയ് സനെ തന്റെ രണ്ടാം ഗോളും ടീമിന്റെ ലീഡ് മൂന്നാക്കിയും മാറ്റി. തൊട്ടു പിന്നാലെ മത്യാസ് ടെല്ലിന്റെ സുന്ദരന്‍ ഗോള്‍. ഡേവിസിന്റെ രണ്ടാം അസിസ്റ്റ്. ലോങ് റേഞ്ചിലൂടെ ടെല്‍ പന്ത് വലയിലിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com