33 വര്‍ഷങ്ങള്‍ക്കു ശേഷം നാപോളിക്ക് സീരി എ കിരീടം സമ്മാനിച്ച മികവ്; ഇറ്റലിക്ക് ഇനി സ്പല്ലെറ്റിയുടെ തന്ത്രങ്ങള്‍

33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാപോളി ഇക്കഴിഞ്ഞ സീസണില്‍ സീരി എയില്‍ കിരീടം സ്വന്തമാക്കിയത്. പിന്നാലെ സ്പല്ലെറ്റി ക്ലബ് വിട്ടു
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

മിലാന്‍: നീണ്ട ഇടവേളയ്ക്ക് ശേഷം നാപോളിയെ സീരി എ കിരീടത്തിലേക്ക് നയിച്ച ലൂസിയാനോ സ്പല്ലെറ്റി ഇറ്റലി ദേശീയ ടീമിന്റെ പുതിയ പരിശീലകന്‍. സ്ഥാനമൊഴിഞ്ഞ റോബര്‍ട്ടോ മാന്‍സിനിക്കു പകരമാണ് സ്പല്ലെറ്റി ദേശീയ ടീമിനായി തന്ത്രം മെനയാന്‍ എത്തുന്നത്. 

മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു സ്പല്ലെറ്റിയുടെ പടിയിറക്കം. അതിനു ശേഷം മറ്റൊരു ടീമിന്റേയും പരിശീലക സ്ഥാനം സ്പല്ലെറ്റി ഏറ്റെടുത്തിരുന്നില്ല. 

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്പല്ലെറ്റിയുടെ നിയമനം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹം സ്ഥാനമേല്‍ക്കും. 

കരാര്‍ കാലാവധി സംബന്ധിച്ചു ഫെഡറേഷന്‍ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് 2026ലെ ഫിഫ ലോകകപ്പ് വരെയായിരിക്കും സ്പല്ലെറ്റിയുടെ നിയമനം എന്നാണ്. 

വരാനിരിക്കുന്ന യൂറോ കപ്പില്‍ ഇറ്റലിക്ക് യോഗ്യത സമ്മാനിക്കുകയാണ് സ്പല്ലെറ്റിയുടെ ആദ്യ വെല്ലുവിളി. നിലവിലെ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലി യൂറോ യോഗ്യതാ പോരാട്ടത്തിലും വിയര്‍ത്തു നില്‍ക്കുകയാണ്. ഇനിയുള്ള മത്സരങ്ങളില്‍ അവര്‍ക്ക് വിജയം അനിവാര്യമാണ്. സെപ്റ്റംബര്‍ ഒന്‍പതിനു നോര്‍ത്ത് മാസിഡോണിയയുമായും മൂന്ന് ദിവസം കഴിഞ്ഞു യുക്രൈനുമായുമാണ് അവര്‍ക്ക് യോഗ്യതാ പോരാട്ടം കളിക്കേണ്ടത്. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്നു മൂന്ന് പോയിന്റുകളാണ് അസൂറിപ്പടയ്ക്കുള്ളത്. 

ഇറ്റലിക്ക് 2018, 2022 ലോകകപ്പുകളില്‍ യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. 2026ലെ ലോകകപ്പും സ്പല്ലെറ്റിക്ക് വെല്ലുവിളിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com