വാതുവയ്പിൽ അന്വേഷണം; പക്വേറ്റയെ ഒഴിവാക്കി ബ്രസീല്‍ ടീം, നെയ്മര്‍ തിരിച്ചെത്തി

സെപ്റ്റംബര്‍ എട്ടിനു ബൊളീവിയയുമായാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ പോരാട്ടം. നാല് ദിവസത്തിനു ശേഷം പെറുവിനേയും ടീം നേരിടും
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

റിയോ ഡി ജനീറോ: ലേകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ച് പരിശീലകന്‍ ഫെര്‍ണാണ്ടോ ദിനിസ്. വെസ്റ്റ് ഹാം മധ്യനിര താരം ലുക്കാസ് പക്വേറ്റയെ ടീമിലേക്ക് പരിഗണിച്ചില്ല. സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ടീമില്‍ തിരിച്ചെത്തി. പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു നെയ്മര്‍. ലോകകപ്പിനു ശേഷം താരം ദേശീയ ടീമില്‍ കളിച്ചിട്ടില്ല. 

സെപ്റ്റംബര്‍ എട്ടിനു ബൊളീവിയയുമായാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ പോരാട്ടം. നാല് ദിവസത്തിനു ശേഷം പെറുവിനേയും ടീം നേരിടും. 

വാതുവയ്പ്പുമായി ബന്ധപ്പെട്ട ആരോപണങ്ങല്‍ പക്വേറ്റയുടെ പേരിലുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് താരത്തെ ടീമിലേക്ക് പരിഗണിക്കാതിരുന്നത്. താരത്തെക്കുറിച്ചു ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനും ഫിഫയും അന്വേഷണം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെയാണ് 25കാരനെ ടീമിലേക്ക് പരിഗണിക്കാതിരുന്നത്. വെസ്റ്റ് ഹാമില്‍ നിന്നു മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറാനുള്ള പക്വേറ്റയും നീക്കവും ഇതേ വിഷയത്തില്‍ കുടുങ്ങി മുടങ്ങിയിരുന്നു. 

42 മത്സരങ്ങളാണ് പക്വേറ്റ ബ്രസീലിനായി കളിച്ചത്. ടീമിനായി ഒന്‍പത് ഗോളുകളും താരം നേടി. 

ഗോള്‍ കീപ്പര്‍മാര്‍: അലിസന്‍, ബെന്റോ, എഡേഴ്‌സന്‍. 

പ്രതിരോധം: ഡനിലോ, വന്‍ഡേഴ്‌സന്‍, കയോ ഹെന്റിക്വെ, റെനന്‍ ലോഡി, റോജര്‍ ഇബ്‌നെസ്, ഗബ്രിയേല്‍ മഗെല്‍ഹെയ്‌സ്, മാര്‍ക്വിനോസ്, നിനോ. 

മധ്യനിര: ആന്ദ്രെ, ബ്രുണോ ഗ്യുമാറെസ്, കാസെമിറോ, ജോയ്‌ലിന്റെന്‍, റാഫേല്‍ വിയേഗ. 

മുന്നേറ്റം: നെയ്മര്‍, ആന്റണി, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, മതേയൂസ് കുന്‍ഹ, റിച്ചാര്‍ലിസന്‍, റോഡ്രിഗോ, വിനിഷ്യസ് ജൂനിയര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com