മെഡല്‍ പ്രതീക്ഷയില്‍ നീരജും ശ്രീശങ്കറും; ഇന്ത്യക്ക് 27 അംഗ സംഘം; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനു ഇന്ന് തുടക്കം

ഇന്ന് മുതല്‍ 27 വരെയാണ് പോരാട്ടം. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 19ാം അധ്യായമാണ് ബുഡാപെസ്റ്റില്‍ അരങ്ങേറുന്നത്
നീരജും ശ്രീശങ്കറും/ ട്വിറ്റർ
നീരജും ശ്രീശങ്കറും/ ട്വിറ്റർ

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനു ഇന്ന് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ തുടക്കം. ഇന്ത്യയുടെ ഒളിംപിക്‌സ് സുവര്‍ണ ചാമ്പ്യന്‍ നീരജ് ചോപ്ര അടക്കമുള്ള താരങ്ങള്‍ മത്സരിക്കാനിറങ്ങുന്നു. 

ഇന്ന് മുതല്‍ 27 വരെയാണ് പോരാട്ടം. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 19ാം അധ്യായമാണ് ബുഡാപെസ്റ്റില്‍ അരങ്ങേറുന്നത്. 

ഇന്ത്യക്കായി 27 അംഗ അത്‌ലറ്റിക്‌സ് സംഘമാണ് മാറ്റുരയ്ക്കുന്നത്. ജാവലിന്‍ ത്രോയില്‍ നീരജ് മെഡല്‍ പ്രതീക്ഷയാണ്. ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറും പ്രതീക്ഷ നല്‍കുന്നു. 

മലയാളി താരങ്ങളായ അബ്ദുല്ല അബൂബക്കറും എല്‍ദോസ് പോളും ടീമിലുണ്ട്. ട്രിപ്പിൾ ജംപിലാണ് ഇരുവരും മത്സരിക്കുന്നത്.

ഇരുവര്‍ക്കുമൊപ്പം സ്റ്റീപ്ള്‍ചെയ്‌സില്‍ അവിനാഷ് സബ്‌ലെ, ലോങ് ജംപില്‍ ശ്രീശങ്കറിനൊപ്പം ജെസ്‌വിന്‍ ആല്‍ഡ്രിന്‍, ഹര്‍ഡില്‍സില്‍ ജ്യോതി യരാജി എന്നിവരും മെഡല്‍ പ്രതീക്ഷകളാണ്. നീരജിനൊപ്പം ജാവലിനില്‍ ഡിപി മനു, കിഷോര്‍ ജെന എന്നിവരും യോഗ്യതാ പോരില്‍ ഇറങ്ങും. 

കഴിഞ്ഞ വര്‍ഷം നീരജിനു മാത്രമാണ് മെഡല്‍ നേടാന്‍ സാധിച്ചത്. താരം വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com