ഇതിഹാസ പരിശീലകന്‍ ആഴ്‌സന്‍ വെങര്‍ ഇന്ത്യയിലേക്ക്

അണ്ടര്‍ 13 വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്ന തരത്തിലാണ് അക്കാദമി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ആഴ്‌സണല്‍ ഇതിഹാസ പരിശീലകന്‍ ആഴ്‌സന്‍ വെങര്‍ ഇന്ത്യയിലെത്തുന്നു. നിലവില്‍ ഫിഫയുടെ ഗ്ലോബല്‍ ഫുട്‌ബോള്‍ ഡെവലപ്‌മെന്റിന്റെ തലവനാണ് വെങര്‍. 

ഒക്‌ബോര്‍ രണ്ടാമത്തെ ആഴ്ചയാണ് വെങര്‍ ഇന്ത്യയിലെത്തുന്നത്. ഇന്ത്യയില്‍ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം.  

അണ്ടര്‍ 13 വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്ന തരത്തിലാണ് അക്കാദമി. ഫിഫയും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷനും ഒന്നു ചേര്‍ന്നാണ് അക്കാദമി സ്ഥാപിക്കുന്നത്. 

എഐഎഫ്എഫ് അധ്യക്ഷന്‍ കല്യാണ്‍ ചൗബെയാണ് വെങറുടെ സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞത്. ആഴ്‌സന്‍ വെങര്‍ മുന്‍ കൈയെടുത്താണ് അക്കാദമി സ്ഥാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ചൗബെയും എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരനും വെങര്‍, ഫിഫ ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്റ്റീവന്‍ മാര്‍ട്ടന്‍സ്, ഹൈപെര്‍ഫോമന്‍സ് പ്രോഗ്രാംസ് മേധാവി ഉള്‍ഫ് ഷോട്ട് എന്നിവര്‍ പദ്ധതിയുമായ ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വച്ചായിരുന്നു യോഗം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com