ഫുട്‌ബോള്‍ ചരിത്രത്തിലെ ഒരേയൊരു താരം! അനുപമ റെക്കോര്‍ഡുമായി മെസി

ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായവും മെസി എഴുതി ചേര്‍ത്തു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ന്യൂയോര്‍ക്ക്: ലയണല്‍ മെസി വെറും ഏഴ് മത്സരങ്ങള്‍ക്കൊണ്ടു ഒരു ടീമിനെ അടിമുടി മാറ്റിയതിന്റെ അടയാളമാണ് ഇന്റര്‍ മയാമിയുടെ ആദ്യ കിരീട നേട്ടം. കരിയറില്‍ മറ്റൊരു ട്രോഫി കൂടി അര്‍ജന്റീന ഇതിഹാസം സ്വന്തമാക്കി. ഒപ്പം ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായവും മെസി എഴുതി ചേര്‍ത്തു.

എസ്‌സി നാഷ്‌വില്ലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 10-9നു വീഴ്ത്തി മയാമി കന്നി കിരീട നേട്ടം ലീഗ്‌സ് കപ്പ് സ്വന്തമാക്കി ആഘോഷിച്ചപ്പോള്‍ മെസിയുടെ സ്വന്തം ഷോക്കേസില്‍ എത്തുന്നത് കരിയറിലെ 44ാം ട്രോഫി! ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രയും ട്രോഫി സ്വന്തമാക്കുന്ന ഏക താരമായി ഇതോടെ അര്‍ജന്റീന ഇതിഹാസം മാറി.

43 ട്രോഫികളുമായി ബാഴ്‌സലോണയില്‍ മെസിയുടെ സഹ താരമായി കളിച്ച ബ്രസീലിന്റെ ഡാനി ആല്‍വ്‌സിന്റെ റെക്കോര്‍ഡിനൊപ്പമായിരുന്നു ഇതുവരെ മെസി. മയാമിക്കൊപ്പം ലീഗ്‌സ് കപ്പ് സ്വന്തമാക്കിയതോടെ നേട്ടം സ്വന്തം പേരില്‍ മാത്രമാക്കി മെസി മാറ്റി. 

ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസിമ, പത്ത് ലാ ലിഗ, നാല് ചാമ്പ്യന്‍സ് ലീഗ്, ഏഴ് കോപ്പ ഡെല്‍ റെ, എട്ട് സ്പാനിഷ് സൂപ്പര്‍ കപ്പ്, മൂന്ന് ഫിഫ ക്ലബ് ലോകകപ്പ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, ഒളിംപിക്‌സ് ഗോള്‍ഡ്, അണ്ടര്‍ 20 ലോകകപ്പ്, രണ്ട് ലീഗ് വണ്‍ കപ്പ്, ഒരു ഫ്രഞ്ച് കപ്പ് നേട്ടങ്ങളാണ് 2004 മുതലുള്ള ഫുട്‌ബോള്‍ യാത്രയില്‍ നിന്നു മെസി നേടിയെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com