'ക്യാപ്റ്റന്‍സിയില്‍ എന്റെ പാഠ പുസ്തകം ധോനി ഭായ്'- ഋതുരാജ് ഗെയ്ക്‌വാദ്

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തന്റെ ക്യാപ്റ്റനായ ഇതിഹാസ താരം എംഎസ് ധോനിയെ പോലെ നായക സ്ഥാനത്തെ ലളിതമായി സമീപിക്കാനാണ് പദ്ധതിയെന്നു ഋതുരാജ് വ്യക്തമാക്കി
ഫോട്ടോ:  എക്സ് പ്ലാറ്റ്ഫോം
ഫോട്ടോ: എക്സ് പ്ലാറ്റ്ഫോം

ഡബ്ലിന്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടി20 ടീമിനെ നയിക്കാനിരിക്കെ ക്യാപ്റ്റന്‍സി ഉത്തരവാദിത്വത്തെക്കുറിച്ച് മനസ് തുറന്നു ഇന്ത്യന്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദ്. ക്യാപ്റ്റന്‍സി എന്നത് സങ്കീര്‍ണമായ ഉത്തരവാദിത്വമാണ്. എങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തന്റെ ക്യാപ്റ്റനായ ഇതിഹാസ താരം എംഎസ് ധോനിയെ പോലെ നായക സ്ഥാനത്തെ ലളിതമായി സമീപിക്കാനാണ് പദ്ധതിയെന്നു ഋതുരാജ് വ്യക്തമാക്കി.  

'സത്യസന്ധമായി പറഞ്ഞാല്‍ നായക സ്ഥാനം എന്നത് തീര്‍ത്തു സങ്കീര്‍ണമായ കാര്യമാണ്. മഹി ഭായ് എപ്പോഴും പറയുന്നത് ഒരു സമയത്ത് ഒരു കളിയെ കുറിച്ചു മാത്രം ചിന്തിക്കുക, ഭാവിയെക്കുറിച്ച് ആലോചിച്ചു സമയം കളയരുത് എന്നാണ്.' 

'ചുറ്റിലുമുള്ളവര്‍ നമ്മളെക്കുറിച്ച് പൊലിപ്പിച്ചു പറയുന്നു. സോഷ്യല്‍ മീഡിയ എന്തു പറയുന്നു. ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്ന ആളല്ല ഞാന്‍. സിഎസ്‌കെയില്‍ നിന്നു പഠിച്ച പാഠങ്ങളിലൊന്നു കൂടിയാണിത്.' 

'ഗ്രൗണ്ടില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുക, തിരികെ പോകുക, സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുക എന്നതാണ് എന്നെ സംബന്ധിച്ചു ഇപ്പോഴത്തെ ചിന്താഗതി'- ഋതുരാജ് വ്യക്തമാക്കി. 

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് ഋതുരാജ് നേടിയ അര്‍ധ സെഞ്ച്വറിയാണ്. താരം 43 പന്തുകള്‍ നേരിട്ടു 58 റണ്‍സ് കണ്ടെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com