നെയ്മര്‍ ഇന്ത്യയിലേക്ക്; മുംബൈ സിറ്റിക്കെതിരെ കളിക്കും

ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ഇന്ത്യയിലേക്ക്
നെയ്മര്‍/ചിത്രം: ട്വിറ്റര്‍
നെയ്മര്‍/ചിത്രം: ട്വിറ്റര്‍

മുംബൈ: ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ഇന്ത്യയിലേക്ക്. എഎഫ്‌സി കപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ക്ലബായ മുംബൈ സിറ്റി എഫ്‌സിക്കെതിരെ കളിക്കുന്നതിനാണ് നെയ്മറുടെ ടീമായ അല്‍ ഹിലാല്‍ ഇന്ത്യയില്‍ എത്തുന്നത്. അല്‍ ഹിലാലിന് വേണ്ടി എവേ മത്സരം കളിക്കുന്നതിനാണ് നെയ്മര്‍ ഇന്ത്യയില്‍ എത്തുന്നത്. നെയ്മര്‍ ആദ്യമായാണ് ഇന്ത്യയില്‍ കളിക്കാന്‍ പോകുന്നത്.

എഎഫ്‌സി കപ്പില്‍ മുംബൈ സിറ്റിയും അല്‍ ഹിലാലും ഒരേ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റിക്കും അല്‍ ഹിലാലിനും പുറമേ എഫ്‌സി നാസാജി, നവബഹോര്‍ എന്നി ടീമുകളാണ് ഉള്ളത്.

ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 18നാണ് ആരംഭിക്കുന്നത്. മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ബാലേവാഡി സ്‌പോര്‍ട്‌സ് കോപ്ലക്‌സിലാണ് ഇരുടീമുകളും തമ്മില്‍ മുഖാമുഖം വരിക. എന്നാല്‍ എന്നാണ് അല്‍ ഹിലാല്‍ ഇന്ത്യയില്‍ കളിക്കുക എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com