ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പ്ര​ഗ്നാനന്ദയോ, കാൾസനോ? ഇനി ടൈബ്രേക്കർ പോര്; ചെസ് ലോക ചാമ്പ്യനെ ഇന്നറിയാം

രണ്ടാം ഗെയിമിലും ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ സമനിലയില്‍ തളക്കാൻ പ്രഗ്നാനന്ദക്ക് സാധിച്ചിരുന്നു

ബകു: ഫിഡെ ചെസ് ലോക ചാമ്പ്യനെ ഇന്നറിയാം. ചെസ് ലോകകപ്പിലെ ആദ്യ രണ്ട് ​ഗെയിമുകളും സമനിലയിൽ അവസാനിച്ചതോടെ വിജയിയെ ടൈബ്രേക്കറിലൂടെ ഇന്ന് തീരുമാനിക്കും. ഇന്ത്യയുടെ കൗമാര വിസ്മയം പ്ര​ഗ്നാനന്ദയും ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാ​ഗ്നസ് കാൾസനും തമ്മിലാണ് പോരാട്ടം.

രണ്ടാം ഗെയിമിലും ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ സമനിലയില്‍ തളക്കാൻ പ്രഗ്നാനന്ദക്ക് സാധിച്ചിരുന്നു. 30 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സമനില അംഗീകരിക്കുകയായിരുന്നു. ഇതോടെ വ്യാഴാഴ്ച നടക്കുന്ന ടൈ ബ്രേക്കര്‍ നിര്‍ണായകമായി.

ബുധനാഴ്ച ഒരു മണിക്കൂറോളം മാത്രം നീണ്ട പോരാട്ടത്തിനൊടുവിലാണ് കാള്‍സനും പ്രഗ്‌നാനന്ദയും സമനില അംഗീകരിച്ചത്. ചൊവ്വാഴ്ച നടന്ന ആദ്യകളി 35 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്‌നാനന്ദ ക്വാര്‍ട്ടറിലെത്തിയത്. സെമിയില്‍ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെയാണ് പ്രഗ്നാനന്ദ കീഴടക്കിയത്.

വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാംപ്യനായിട്ടുണ്ട്. 2005 ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്‌കരിച്ചിരുന്നു. അതിനു ശേഷം ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com