നീരജ് ചോപ്ര ഫൈനലില്‍; സീസണിലെ മികച്ച പ്രകടനം

88.77 മീറ്റര്‍ ദൂരമെറിഞ്ഞാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
നീരജ് ചോപ്ര
നീരജ് ചോപ്ര


ബുഡാപെസ്റ്റ്: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര ഫൈനലില്‍. 88.77 മീറ്റര്‍ ദൂരമെറിഞ്ഞാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. യോഗ്യത റൗണ്ടിലെ ആദ്യശ്രമത്തിലാണ് നീരജിന്റെ ഫൈനല്‍ പ്രവേശനം. നീരജ് ഒളിമ്പിക്സ് ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവുമാണ്.

ലുസൈല്‍ ഡയമണ്ട് ലീഗില്‍ 87.66 മീറ്റര്‍ ദൂരമാണ് നീരജ് ജാവലിന്‍ എത്തിച്ചത്. ജാവലിനില്‍  90 മീറ്റര്‍ റെക്കോര്‍ഡ് നേടുകയെന്നാതാണ് ലക്ഷ്യമെന്ന് നീരജ് നേരത്തെ പറഞ്ഞിരുന്നു.

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആകെ രണ്ട് മെഡല്‍ മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്. അതില്‍ ഒരാള്‍ നീരജ് ചോപ്ര ആണ്. 2022 ല്‍ ഒറിഗോണില്‍ വെച്ചാണ് നീരജിന്റെ നേട്ടം. ഒരു വര്‍ഷത്തിന് ശേഷം നീരജ് സ്വര്‍ണ്ണ മെഡലിലൂടെ നേട്ടം ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com