ദുഷ്മന്ത ചമീര പുറത്ത്, ഹസരംഗയ്ക്കും പരിക്ക്; രണ്ട് താരങ്ങള്‍ക്ക് കോവിഡ്; ഏഷ്യാ കപ്പിനൊരുങ്ങുന്ന  ലങ്കയ്ക്ക് വന്‍ തിരിച്ചടി

കണങ്കാലിനു പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായി മത്സര രംഗത്തേത്ത് ചമീര തിരിച്ചെത്തിയിരുന്നു. ലങ്കന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിനിടെ താരത്തിനു പക്ഷേ വീണ്ടും പരിക്കേറ്റു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടം പടിവാതില്‍ക്കല്‍ നില്‍ക്കെ ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി. സ്റ്റാര്‍ ലങ്കന്‍ ബൗളര്‍ ദുഷ്മന്ത ചമീരയ്ക്ക് ഏഷ്യാ കപ്പ് നഷ്ടമാകുമെന്നു റിപ്പോര്‍ട്ടുകള്‍. മറ്റൊരു നിര്‍ണായക ബൗളറായ സ്പിന്നര്‍ വാനിന്ദു ഹസരംഗയ്ക്കും തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാകുമെന്നു റിപ്പോര്‍ട്ടുകള്‍. 

കണങ്കാലിനു പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായി മത്സര രംഗത്തേത്ത് ചമീര തിരിച്ചെത്തിയിരുന്നു. ലങ്കന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിനിടെ താരത്തിനു പക്ഷേ വീണ്ടും പരിക്കേറ്റു. ഇത്തവണ തോളിനാണ് പരിക്കേറ്റത്. ഇതോടെയാണ് താരത്തിനു ഏഷ്യാ കപ്പ് മുഴുവനായും പുറത്തിരിക്കേണ്ട സ്ഥിതി വന്നത്. ഏഷ്യാ കപ്പിനു ശേഷമുള്ള ലോകകപ്പ് സന്നാഹ മത്സരങ്ങളും ചമീരയ്ക്ക് നഷ്ടമാകും. 

കാലിനുള്ള വേദയാണ് ഹസരംഗയ്ക്ക് തിരിച്ചടിയായത്. ഏഷ്യാ കപ്പിലെ തുടക്ക മത്സരങ്ങള്‍ ഹസരംഗയ്ക്ക് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയടുത്താണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. 

കുശാല്‍ പെരേര, ആവിഷ്‌ക ഫെര്‍ണാണ്ടോ എന്നിവരും ഏഷ്യാ കപ്പിനുള്ള ലങ്കന്‍ ടീമിലുണ്ട്. എന്നാല്‍ ഇരുവരും കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്നു നിരീക്ഷണത്തിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com