ലോക ചാമ്പ്യനെ അട്ടിമറിച്ചു: മെഡലുറപ്പിച്ച് പ്രണോയ്; അക്‌സല്‍സനെതിരെ 'ത്രില്ലർ'

ഗംഭീര തിരിച്ചു വരവാണ് പ്രണോയ് നടത്തിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് താരത്തിന്റെ തിരിച്ചെത്തല്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കോപന്‍ഹെഗന്‍: മലയാളി താരവും ഇന്ത്യയുടെ നിലവിലെ ടോപ് റാങ്ക് സിംഗിള്‍സ് താരവുമായ എച്എസ് പ്രണോയ് ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ് സെമിയിലേക്ക് മുന്നേറി. സെമി ബെര്‍ത്ത് ഉറപ്പിച്ചതോടെ താരം മെഡലും ഉറപ്പാക്കി. ക്വാര്‍ട്ടര്‍ നിലവിലെ ലോക ചാമ്പ്യന്‍ ഡെന്‍മാര്‍കിന്റെ വിക്ടര്‍ അക്‌സല്‍സനെ അട്ടിമറിച്ചാണ് പ്രണോയ് സെമിയിലേക്ക് മുന്നേറിയത്. 

ഗംഭീര തിരിച്ചു വരവാണ് പ്രണോയ് നടത്തിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് താരത്തിന്റെ തിരിച്ചെത്തല്‍. 13-21 എന്ന സ്‌കോറിനാണ് ആദ്യ സെറ്റ് പ്രണോയ് അടിയറവ് വച്ചത്. എന്നാല്‍ പിന്നീടുള്ള രണ്ട് സെറ്റുകളില്‍ അക്‌സല്‍സനെ നിലംതൊടാതെ പറത്തിയാണ് പ്രണോയ് മുന്നേറിയത്. സ്‌കോര്‍: 13-21, 21-15, 21-16.

കരിയറില്‍ ആദ്യമായാണ് താരം ഒരു ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ സ്വന്തമാക്കുന്നത്. സെമിയില്‍ മൂന്ന് തവണ ജൂനിയല്‍ ലോക ചാമ്പ്യനായ തായ്‌ലന്‍ഡിന്റെ കുന്‍ലാവുട് വിറ്റിസനാണ് പ്രണോയിയുടെ എതിരാളി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com