ആറ് വര്‍ഷം മുന്‍പ് ഒരേയൊരു ഏകദിനം മാത്രം കളിച്ചു! കരിം ജനത് ടീമില്‍; ഏഷ്യാ കപ്പിനുള്ള അഫ്ഗാന്‍ സംഘത്തെ പ്രഖ്യാപിച്ചു

ആറ് വര്‍ഷം മുന്‍പ് സിംബാബ്‌വെക്കെതിരെ ഏകദിനത്തില്‍ അരങ്ങേറിയ താരം ആ ഒരൊറ്റ അന്താരാഷ്ട്ര ഏകദിനം മാത്രമാണ് കരിയറില്‍ കളിച്ചിട്ടുള്ളത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കാബൂള്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ഹസ്മത്തുല്ല ഷാഹിദിയാണ് ടീമിനെ നയിക്കുന്നത്. 

ഓള്‍ റൗണ്ടര്‍ കരിം ജനതിനെ ടീമിലേക്ക് തിരികെ വിളിച്ചതാണ് അപ്രതീക്ഷിത നീക്കം. ആറ് വര്‍ഷം മുന്‍പ് സിംബാബ്‌വെക്കെതിരെ ഏകദിനത്തില്‍ അരങ്ങേറിയ താരം ആ ഒരൊറ്റ അന്താരാഷ്ട്ര ഏകദിനം മാത്രമാണ് കരിയറില്‍ കളിച്ചിട്ടുള്ളത്. അഫ്ഗാനായി ഒരേയൊരു ടെസ്റ്റും കളിച്ചു. കൂടുതല്‍ തവണ താരം ടി20 ടീമിലാണ് അംഗമായിട്ടുള്ളത്. ദേശീയ ടീമിനായി 49 ടി20 മത്സരങ്ങള്‍ 25കാരന്‍ കളിച്ചു. 

അന്താരാഷ്ട്ര ട20യില്‍ 37 വിക്കറ്റുകളും 508 റണ്‍സുമാണ് സമ്പാദ്യം. മൂന്ന് അര്‍ധ സെഞ്ച്വറികള്‍. 56 റണ്‍സാണ് മികച്ച സ്‌കോര്‍. ഒറ്റ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ താരത്തിനു സാധിച്ചു. 81 റണ്‍സാണ് അരങ്ങേറ്റ ടെസ്റ്റില്‍ നേടിയത്. അരങ്ങേറ്റ ഏകദിനത്തിലും മോശമല്ലാത്ത പ്രകടനം നടത്തി. 24 പന്തില്‍ താരം 31 റണ്‍സെടുത്തു. 

പാകിസ്ഥാനിലേയും ശ്രീലങ്കയിലേയും പിച്ച് നിലവാരം അടിസ്ഥാനമാക്കി ടീമില്‍ നാല് സ്പിന്നര്‍മാരെയാണ് അഫ്ഗാന്‍ ഉള്‍പ്പെടുത്തിയത്. സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന് പുറമെ മുജീബ് റഹ്മാന്‍, നൂര്‍ അഹമ്മദ്, ഷറഫുദ്ദീന്‍ അഷ്‌റഫ് എന്നിവരാണ് ടീമിലെ സ്പിന്‍ വൈവിധ്യങ്ങള്‍. 

അഫ്ഗാന്‍ ടീം: ഹഷ്മത്തുല്ല ഷാഹിദി (ക്യാപ്റ്റന്‍), ഇബ്രാഹിം സാദ്രാന്‍, റിയാസ് ഹസ്സന്‍, റഹ്മാനുല്ല ഗുര്‍ബാസ്, നജീബുല്ല സാദ്രാന്‍, റാഷിദ് ഖാന്‍, ഇക്രം അലി ഖില്‍, കരി ജനത്, ഗുല്‍ബദിന്‍ നയിബ്, മുഹമ്മദ് നബി, മുജീബ് യുആര്‍ റഹ്മാന്‍, ഫസ്‌ലാഖ് ഫാറൂഖി, ഷറഫുദ്ദീന്‍ അഷ്‌റഫ്, നൂര്‍ അഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് സലീം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com