'ഈ വെള്ളി മെഡൽ, പിന്തുണയ്ക്കുന്ന അഭിമാനിക്കുന്ന സന്തോഷിക്കുന്ന അമ്മയ്ക്ക്'- ചിത്രം പങ്കിട്ട് പ്ര​ഗ്നാനന്ദ

ഇപ്പോൾ തനിക്കു ലഭിച്ച വെള്ളി മെഡൽ അമ്മയുടെ കഴുത്തിൽ അണിഞ്ഞുള്ള ഫോട്ടോ പങ്കിടുകയാണ് പ്ര​ഗ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബകു: ചന്ദ്രയാൻ 3 വിജയകരമായി ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്തതിന്റെ അഹ്ലാദം നടക്കുന്നതിനിടെ ഇന്ത്യൻ ജനത മറ്റൊരു ഫലത്തിനും കാത്തിരുന്നു. അത് ചെസ് ലോകകപ്പിലെ ഇന്ത്യൻ കൗമാര വിസ്മയം പ്ര​ഗ്നാനന്ദയുടെ സുവർണ നേട്ടം കണാനായിരുന്നു. എന്നാൽ പ്ര​ഗ ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാ​ഗ്നസ് കാൾസനെ വിറപ്പിച്ചു കീഴടങ്ങി. വെള്ളി മെഡലാണ് താരത്തിനു സ്വന്തമായത്. പക്ഷേ ഇന്ത്യൻ ജനത ആ മിടുക്കനെ അഭിനന്ദിക്കാൻ മറന്നില്ല. 

തനിക്കു ലഭിച്ച വെള്ളി മെഡൽ അമ്മ നാ​ഗലക്ഷ്മി കഴുത്തിൽ അണിഞ്ഞുള്ള ഫോട്ടോ പങ്കിടുകയാണ് പ്ര​ഗ. ഒപ്പം തന്നെ ഓരോ നിമിഷവും പിന്തുണച്ച ഇന്ത്യൻ ജനതക്ക് താരം നന്ദിയും പറഞ്ഞു. 

'2023ലെ ഫിഡെ ലോകകപ്പിൽ വെള്ളി മെഡൽ നേടാൻ കഴിഞ്ഞതും 2024ലെ കാൻഡിഡേറ്റ്സ് പോരാട്ടത്തിലേക്ക് യോ​ഗ്യത നേടാൻ സാധിച്ചതിലും അതിയായ സന്തോഷം. നിങ്ങളുടെ സ്നഹവും പിന്തുണയും പ്രാർത്ഥനകളും നന്ദിയോടെ സ്വീകരിക്കുന്നു. ആശംസകൾക്ക് എല്ലാവരോടും നന്ദി പറയുന്നു. എല്ലായ്പ്പോഴും എന്നെ പിന്തുണയ്ക്കുന്ന സന്തോഷിക്കുന്ന അഭിമാനിക്കുന്ന അമ്മയോടൊപ്പം'- എന്ന കുറിപ്പോടെയാണ് പ്ര​ഗ്നാനന്ദ ഫോട്ടോ പങ്കിട്ടത്. 

ചെസ് ലോകകപ്പിലെ ആദ്യ രണ്ട് ക്ലാസിക്ക് ​ഗെയിമുകളും സമനിലയിൽ കലാശിച്ചതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. സുവർണ നേട്ടത്തിന് ആവശ്യമായ ഒന്നര പോയിന്റ് സ്വന്തമാക്കി ടൈബ്രേക്കർ വിജയിച്ച് കാൾസൻ കരിയറിലെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇതിഹാസ താരം വിശ്വനാഥൻ അനന്ദിനു ശേഷം ലോകകപ്പ് ഫൈനലിലേക്ക് യോ​ഗ്യത നേടുന്ന ഇന്ത്യ താരമെന്ന അഭിമാന നേട്ടത്തോടെ രണ്ടാം സ്ഥാനവും സ്വന്തമാക്കി 18കാരനായ ഇന്ത്യൻ താരത്തിന്റെ അഭിമാന മടക്കം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com