ബലാത്സംഗ കേസിലെ വിചാരണ നീട്ടി; സന്ദീപ് ലെമിചാനെ ഏഷ്യാ കപ്പിനുള്ള നേപ്പാള്‍ ടീമിനൊപ്പം ചേര്‍ന്നു

കേസില്‍ വാദം കേള്‍ക്കുന്നത് സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റിയതായി അഭിഭാഷകന്‍ വ്യക്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാഠ്മണ്ഡു: വലം കൈയന്‍ ലെഗ് സ്പിന്നറും മുന്‍ ക്യാപ്റ്റനുമായ സന്ദീപ് ലെമിചാനെ  ഏഷ്യാ കപ്പിനുള്ള നേപ്പാള്‍ ടീമിനൊപ്പം ചേര്‍ന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനു താരം വിചാരണ നേരിടാന്‍ ഒരുങ്ങുന്നതിനിടെയാണ് ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. താരത്തെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിചാരണ കഴിയാത്ത സാഹചര്യത്തില്‍ താരം ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. 

അതിനിടെ വിചാരണ മാറ്റി വച്ചതോടെയാണ് താരം ടീമിനൊപ്പം ചേര്‍ന്നത്. വിചാരണ മാറ്റി വച്ചതായി താരത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു. കേസില്‍ വാദം കേള്‍ക്കുന്നത് സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റിയതായി അഭിഭാഷകന്‍ വ്യക്തമാക്കി. 

നേപ്പാളിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് 23കാരന്‍. ലോകമങ്ങുമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗില്‍ തിളങ്ങുന്ന താരം. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും താരം കളിച്ചിരുന്നു. നേപ്പാളിനായി ഏകദിന, ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരവും സന്ദീപ് തന്നെ. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍ വച്ച് 17കാരിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റമാണ് താരത്തിനെതിരെ രജിസ്റ്റര്‍ ചെയ്തത്.  

പിന്നാലെ താരം അറസ്റ്റിലായി. ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു താരത്തെ പുറത്താക്കുകയും ചെയ്തു. വിലക്കും ഏര്‍പ്പെടുത്തി. 

ഈ വര്‍ഷം ജനുവരിയില്‍ താരത്തിനു ജാമ്യം അനുവദിക്കപ്പെട്ടു. ഇതോടെ ജയില്‍ മോചിതനായി. പിന്നാലെ താരത്തിന്റെ വിലക്ക് നേപ്പാള്‍ ക്രിക്കറ്റ് ബോര്‍ഡ് റദ്ദാക്കി. താരം അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചെത്തുകയും ചെയ്തു. രാജ്യത്തിനു പുറത്തേക്കു സഞ്ചരിക്കാനുള്ള അനുവാദവും താരത്തിനു ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതി അനുവദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com