ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ മാറ്റം; സൗദ് ഷക്കീലിനെ തിരികെ വിളിച്ചു; തയ്യബ് റിസര്‍വ് താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്തതും ഇന്ത്യ എക്കെതിരായ മികവും കണക്കിലെടുത്താണ് നേരത്തെ തയ്യബിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കറാച്ചി: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിനുള്ള പാകിസ്ഥാന്‍ ടീമില്‍ മാറ്റം. സൗദ് ഷക്കീലിനെ പാക് ടീം 17 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തി. നേരത്തെ പ്രഖ്യാപിച്ച ടീമിലെ തയ്യബ് താഹിറിനെ ട്രാവലിങ് റിസര്‍വ് താരമാക്കിയാണ് സൗദിനെ ഉള്‍പ്പെടുത്തിയത്. 

നേരത്തെ സൗദിനെ പിന്തള്ളി ഫഹീം അഷ്‌റഫിനെ ഉള്‍പ്പെടുത്തിയിരുന്നു. സൗദ് ഷക്കീലിനെ പരിഗണിക്കാതെ ഫഹീം അഷ്‌റഫിനെ ഉള്‍പ്പെടുത്തിയതിനെ അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് മികവ് മുന്‍നിര്‍ത്തി ടീമിലെടുക്കുന്നു എന്നായിരുന്നു ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് വ്യക്തമാക്കിയത്. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്തതും ഇന്ത്യ എക്കെതിരായ മികവും കണക്കിലെടുത്താണ് നേരത്തെ തയ്യബിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യ എക്കെതിരെ താരം സെഞ്ച്വറി നേടിയിരുന്നു. 

സമീപ കാലത്ത് ടെസ്റ്റില്‍ മിന്നും ഫോമില്‍ കളിച്ചതാണ് സൗദ് ഷക്കീലിനു അവസാന ഘട്ടത്തില്‍ അപ്രതീക്ഷിതമായി ഏഷ്യാ കപ്പില്‍ അവസരമൊരുങ്ങിയത്. 87.50 ആവറേജില്‍ 875 റണ്‍സാണ് താരം സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറികളും താരം നേടി. അഫ്ഗാനിസ്ഥാന്‍ ടീമിനെതിരായ ഏകദിന പോരാട്ടത്തില്‍ സമീപ കാലത്ത് താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഏകദിനത്തിലും താരത്തിന്റെ പ്രകടനം സ്ഥിരതയുള്ളതാണ്. 

ലിസ്റ്റ് എ ക്രിക്കറ്റില്‍ 2489 റണ്‍സാണ് താരം നേടിയത്. നാല് സെഞ്ച്വറികളും 12 അര്‍ധ സെഞ്ച്വറികളും നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com