അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുതുചരിത്രമെഴുതി റിലേ ടീം; അഞ്ചാം സ്ഥാനത്ത്, നെടുംതൂണായി മൂന്ന് മലയാളി താരങ്ങൾ 

ആദ്യമായാണ് ഇന്ത്യ ഈ ഇനത്തിൽ ഫൈനലിന് യോഗ്യത നേടിയത്. 2.59.92 മിനിറ്റ് സമയവുമായാണ് ഇന്ത്യ അഞ്ചാമതെത്തിയത്
‌ഇന്ത്യൻ റിലേ ടീം/ ചിത്രം: പിടിഐ
‌ഇന്ത്യൻ റിലേ ടീം/ ചിത്രം: പിടിഐ

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ പുരുഷ റിലേ ടീം. ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. മൂന്ന് മലയാളി താരങ്ങളടങ്ങിയ ടീമാണ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്. അമേരിക്കയ്ക്കാണ് സ്വർണം. 

ആദ്യമായാണ് ഇന്ത്യ ഈ ഇനത്തിൽ ഫൈനലിന് യോഗ്യത നേടിയത്. 2.59.92 മിനിറ്റ് സമയവുമായാണ് ഇന്ത്യ അഞ്ചാമതെത്തിയത്. ഒന്നാമതായി ഫിനിഷ് ചെയ്ത അമേരിക്ക 2.57.31 മിനുറ്റുമായാണ് സ്വർണം ഉറപ്പിച്ചത്. 2.58.45 മിനുറ്റുമായി ഫ്രാൻസ് വെള്ളിയും 2.58.71 മിനുറ്റുമായി ബ്രിട്ടൻ വെങ്കലവും നേടി. ജമൈക്കയാണ് നാലാമത്, 2.59.34 മിനുറ്റിലാണ് അവർ ഫിനിഷ് ചെയ്തത്. 

മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്‍മൽ എന്നിവരാണ് റിലേ ടീമിലെ മലയാളികൾ. ടീമിലെ മറ്റൊരം​ഗമായ രാജേഷ് രമേശ് തമിഴ്നാട് സ്വദേശിയാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com