'ഇന്ത്യയിലെ യുവതലമുറയ്‌ക്ക് ഏത് മേഖലയും കീഴടക്കാനാകും എന്നതിന് ഉദാഹരണം'; പ്ര​ഗ്നാനന്ദയെ ചേർത്ത് നിർത്തി മോദി

പ്രധാനമന്ത്രിയെ നേരിൽ കാണാനായത് ബഹുമതിയായി കണക്കാക്കുന്നുവെന്ന് പ്ര​ഗ്നാനന്ദ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി പ്രഗ്നാനന്ദ/ എക്‌സ്‌
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി പ്രഗ്നാനന്ദ/ എക്‌സ്‌

ന്യൂ‌ഡൽഹി: ചെസ് ലോകകപ്പിൽ വെള്ളി മെഡൽ നേടിയ ആർ പ്രഗ്നാനന്ദയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷിതാക്കൾക്കൊപ്പമാണ് പ്രധാനമന്ത്രിയെ കാണാൻ പ്ര​ഗ്നാനന്ദ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ ചിത്രങ്ങൾ ​പ്ര​ഗ്നാനന്ദ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു.

പ്രധാനമന്ത്രിയെ നേരിൽ കാണാനായത് ബഹുമതിയായി കണക്കാക്കുന്നുവെന്നും അദ്ദേഹത്തിന്റെ വിലപ്പെട്ട വാക്കുകൾക്ക് നന്ദി അറിയിക്കുന്നുവെന്നും പ്ര​ഗ്നാനന്ദ കുറിച്ചു. പ്ര​ഗ്നാനന്ദയുടെയും കുടുംബത്തോടും ഒപ്പമുള്ള ചിത്രങ്ങൾ പ്രധാനമന്ത്രിയും എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു. ഇന്ത്യയിലെ യുവതലമുറയ്ക്ക് ഏത് മേഖലയും കീഴടക്കാനാകും എന്നതിന്റെ ഉദാഹരണമാണ് പ്രഗ്നാനന്ദയെന്നും അതിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.

ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്‌നാനന്ദ ക്വാര്‍ട്ടറിലെത്തിയത്. സെമിയില്‍ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെയാണ് പ്രഗ്നാനന്ദ കീഴടക്കിയത്. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാ​ഗ്നസ് കാൾസനെ വിറപ്പിച്ച് കീഴടങ്ങുകയായിരുന്നു. വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com