സ്റ്റേഡിയം പണി തീരില്ല! ടി20 ലോകകപ്പ് നടത്താന്‍ കഴിയില്ലെന്നു ഡൊമിനിക്ക

മത്സരത്തിനു വേദിയൊരുക്കാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കി ഏഴ് കരീബിയന്‍ രാജ്യങ്ങളില്‍ ഒന്നായ ഡൊമിനിക്ക രംഗത്തെത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റോസോ: അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. വെസ്റ്റ് ഇന്‍ഡീസിലെ ഏഴ് രാജ്യങ്ങളിലാണ് വേദികള്‍. ഇപ്പോള്‍, മത്സരത്തിനു വേദിയൊരുക്കാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കി ഏഴ് കരീബിയന്‍ രാജ്യങ്ങളില്‍ ഒന്നായ ഡൊമിനിക്ക രംഗത്തെത്തി. 

ലോകകപ്പിനോടനുബന്ധിച്ച് ആതിഥേയ രാജ്യങ്ങള്‍ വേദികളെല്ലാം പുതുക്കി പണിയേണ്ടതുണ്ട്. എന്നാല്‍ സമയ പരിധിക്കുള്ളില്‍ സ്റ്റേഡിയം പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വിഷയത്തില്‍ ഐസിസി നിലപാടൊന്നും അറിയിച്ചിട്ടില്ല. 

ഗ്രൂപ്പ് സ്റ്റേജിലെ ഒരു മത്സരവും സൂപ്പര്‍ 8ലെ രണ്ട് മത്സരങ്ങളുമാണ് ഡൊമിനിക്കയില്‍ നടത്താന്‍ തീരുമാനിച്ചത്. വിന്‍ഡ്‌സര്‍ പാര്‍ക് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ തീരുമാനിച്ചത്. 

ബെഞ്ചമിന്‍സ് പാര്‍കാണ് ടീമുകള്‍ക്ക് പരിശീലനത്തിനും മറ്റുമായി തീരുമാനിച്ചത്. ഈ സ്റ്റേഡിയങ്ങളില്‍ ഒന്നിലധികം പിച്ചുകളടക്കം തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ നിശ്ചയിച്ച സമയത്തിനുള്ള സ്റ്റേഡിയങ്ങളുടെ മുഴുവന്‍ നവീകരണവും പൂര്‍ത്തിയാകില്ലെന്നു കണ്ടാണ് അവരുടെ പിന്‍മാറ്റം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com