ദക്ഷിണാഫ്രിക്കന്‍ പര്യടനം; ഇന്ത്യന്‍ എ ടീമിനെ കെഎസ് ഭരത് നയിക്കും; സന്നാഹ പോരിന് നിരവധി യുവ താരങ്ങള്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ കളിക്കുന്നില്ല. ഇരുവരും ടെസ്റ്റ് പോരാട്ടങ്ങള്‍ക്കായി ടീമിനൊപ്പം ചേരും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ പര്യടനത്തിന്റെ ഭാഗമായുള്ള സന്നാഹ മത്സരത്തിനുള്ള ഇന്ത്യന്‍ എ ടീമിനേയും പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎസ് ഭരതാണ് ടീം ക്യാപ്റ്റന്‍. 

15 അംഗ ടീമിനെയാണ് സന്നാഹ മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ചതുര്‍ദിന പോരാട്ടമാണ് ഇന്ത്യ എ കളിക്കുന്നത്. ഡിസംബര്‍ 11 മുതല്‍ 14 വരെയാണ് ആദ്യ മത്സരം. രണ്ടാം മത്സരം 26 മുതല്‍ 29 വരെ. അതിനിടെ ഇന്റര്‍ സ്‌ക്വാഡ് ത്രിദിന പോരാട്ടവും ഇന്ത്യ കളിക്കും. ഇതിനുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ കളിക്കുന്നില്ല. ഇരുവരും ടെസ്റ്റ് പോരാട്ടങ്ങള്‍ക്കായി ടീമിനൊപ്പം ചേരും. ഇന്റര്‍ സ്‌ക്വാഡ് പോരാട്ടം അതിനു മുന്‍പായതിനാല്‍ ഇരുവരുടമടക്കമുള്ളവരെ ഈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

എ ടീമിലും ഇന്റര്‍ സക്വാഡ് പോരാട്ടത്തിനുമായുള്ള ടീമില്‍ നിരവധി യുവ താരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. സീനിയര്‍ ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ അവസരം ഉന്നയിക്കാനുള്ള അവസരം കൂടിയാണ് താരങ്ങള്‍ക്കുള്ളത്. 

ഇന്ത്യ എ ടീം, ആദ്യ ചതുര്‍ദിനം: കെഎസ് ഭരത് (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, ദേവ്ദത്ത് പടിക്കല്‍, പ്രദോഷ് രഞ്ജന്‍ പോള്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍, ശാര്‍ദുല്‍ ഠാക്കൂര്‍, പുല്‍കിത് നരംഗ്, സൗരഭ് കുമാര്‍, മാനവ് സുതര്‍, പ്രസിദ്ധ് കൃഷ്ണ, അകാശ് ദീപ്, വിദ്വത് കവേരപ്പ. 

ഇന്ത്യ ഇന്റര്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, അഭിമന്യു ഈശ്വരന്‍, ദേവ്ദത്ത് പടിക്കല്‍, ശ്രേയസ് അയ്യര്‍, കെഎസ് ഭരത്, പ്രദോഷ് രഞ്ജന്‍ പോള്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, പുല്‍കിത് നരംഗ്, ഹര്‍ഷിത് റാണ, ശാര്‍ദുല്‍ ഠാക്കൂര്‍, സൗരഭ് കുമാര്‍, മാനവ് സുതര്‍, പ്രസിദ്ധ് കൃഷ്ണ, അകാശ് ദീപ്, വിദ്വത് കവേരപ്പ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി. 

ഇന്ത്യ എ ടീം, രണ്ടാം ചതുര്‍ദിനം: കെഎസ് ഭരത് (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, ഋതുരാജ് ഗെയ്ക്‌വാദ്, തിലക് വര്‍മ, ധ്രുവ് ജുറേല്‍, വാഷിങ്ടന്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, അകാശ് ദീപ്, വിദ്വത് കവേരപ്പ, നവ്ദീപ് സെയ്‌നി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com