മുണ്ടും ഷര്‍ട്ടും ധരിച്ചെത്തി; വിരാട് കോഹ്‌ലിയുടെ റസ്‌റ്റോറന്റില്‍ നിന്ന് പുറത്താക്കി, പരാതിയുമായി യുവാവ്

വെള്ള ഷര്‍ട്ടും മുണ്ടുമാണ് യുവാവ് ധരിച്ചിരിക്കുന്നത്.
വിരാട് കോഹ്‌ലി, പരാതിയുമായി പോസ്റ്റ് ഇട്ടയാള്‍(വിനീത് കെ )
വിരാട് കോഹ്‌ലി, പരാതിയുമായി പോസ്റ്റ് ഇട്ടയാള്‍(വിനീത് കെ )

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ റസ്റ്റോറന്റിന് എതിരെ ആരോപണവുമായി തമിഴ്‌നാട് സ്വദേശി. മുണ്ടും ഷര്‍ട്ടും ധരിച്ചെത്ത് റെസ്റ്റോറന്റിലെത്തിയതിനാല്‍ പ്രവേശനം നിഷേധിച്ചെന്നാണ് ആരോപണം. ജുഹുവിലെ കോഹ്‌ലിയുടെ വണ്‍ 8 കമ്യൂണ്‍ റസ്‌റ്റോറന്റില്‍ എത്തിയ യുവാവ് ഡ്രസ് കോഡ് പാലിച്ചെന്ന് ആരോപിച്ചാണ് പുറത്താക്കിയതെന്നാണ് യുവാവിന്റെ ആരോപണം. 

വെള്ള ഷര്‍ട്ടും മുണ്ടുമാണ് യുവാവ് ധരിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും യുവാവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഷോര്‍ട്‌സ് ധരിച്ച ആളുകള്‍ക്കും പൂച്ചകള്‍ക്കും എല്ലാം പ്രവേശനമുണ്ട്. എന്നാല്‍ മുണ്ട് ധരിച്ചയാള്‍ക്ക് പ്രവേശനമില്ല. ഇതല്ലേ യഥാര്‍ഥ വിവേചനം എന്നാണ് യുവാവ് വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

റസ്റ്റോറന്റിന്റെ പ്രവേശന കവാടത്തില്‍ നിന്നാണ് യുവാവ് വീഡിയോ ചെയ്യുന്നത്. മുംബൈയില്‍ എത്തി ജെഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ ചെക്കിന്‍ ചെയ്തു. പിന്നാലെ വണ്‍ 8 കമ്യൂണിലെത്തുകയായിരുന്നുവെന്നും യുവാവ് വൂഡിയോയില്‍ പറയുന്നു. 

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ 10 ലക്ഷത്തോളം ആളുകളാണ് ഇതുവരെ കണ്ടത്. സമ്മിശ്രപ്രതികരണമാണ് വീഡിയോക്ക് ലഭിച്ചത്. ഡ്രസ് കോഡ് പാലിക്കേണ്ടതായിരുന്നുവെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ചിലര്‍ സംസ്‌കാരത്തോടുള്ള അവഗണനയാണെന്നും വീഡിയോക്ക് താഴെ പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com