ടി 20ല്‍ ഇതുപോരാ...; 'ടീമില്‍ അവിഭാജ്യ ഘടകമാണ് എന്ന് തെളിയിക്കാന്‍ കോഹ്ലി അവിശ്വസനീയ പ്രകടനം പുറത്തെടുക്കണം'

ടി 20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലി അവിശ്വസനീയ പ്രകടനം കാഴ്ച വെയ്‌ക്കേണ്ടതുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍
വിരാട് കോഹ്‌ലി/ ട്വിറ്റർ
വിരാട് കോഹ്‌ലി/ ട്വിറ്റർ

ന്യൂഡല്‍ഹി: ടി 20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലി അവിശ്വസനീയ പ്രകടനം കാഴ്ച വെയ്‌ക്കേണ്ടതുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയുടെ ടി 20 ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ പുതുതലമുറ താരങ്ങളെക്കാള്‍ മികച്ച ഓപ്ഷന്‍ താനാണ് എന്ന് തെളിയിക്കാന്‍ കോഹ് ലിക്ക് ഇത് ആവശ്യമാണെന്നും സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പില്‍ കോഹ് ലിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് പ്രതികരണം.

ടി 20യില്‍ ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ വളര്‍ന്നുവരുന്ന താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച  വെയ്ക്കുന്നത്. ഇവരേക്കാള്‍ മികച്ച ഓപ്ഷന്‍ താന്‍ ആണ് എന്ന് കോഹ് ലി തെളിയിക്കേണ്ടതുണ്ട്. അതിന് അവിശ്വസനീയമായ പ്രകടനം അദ്ദേഹം പുറത്തെടുക്കേണ്ടതുണ്ടെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

'നിലവില്‍ കളിക്കുന്ന യുവതാരങ്ങളേക്കാള്‍ മികച്ച ഓപ്ഷന്‍ താനാണെന്ന് വിരാട് കോഹ്‌ലി കാണിക്കേണ്ടതുണ്ട്. കൂടാതെ ടി20 ബാറ്ററും ക്യാപ്റ്റനും എന്ന നിലയില്‍ രോഹിത് ശര്‍മ്മയും ടി20 ബാറ്ററും ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ മികച്ചതാണ് എന്ന് തെളിയിക്കേണ്ടതുണ്ട്'-സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

ഏകദിന ലോകകപ്പില്‍ കോഹ് ലിയായിരുന്നു ടോപ്പ് സ്‌കോറര്‍. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടി 20 പരമ്പരയില്‍ പുതുതലമുറ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. മുതിര്‍ന്ന താരങ്ങള്‍ ഇല്ലാതിരുന്ന പരമ്പരയില്‍ ഓസ്‌ട്രേലിയയെ 4-1നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അടുത്ത വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പില്‍ കോഹ് ലിയെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്. തുടര്‍ന്നായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com