സാവോ പോളോ: എത്തിച്ചേര്‍ന്ന എല്ലാ ക്ലബിലും മിന്നും ഫോമില്‍ കളിച്ച ഉറുഗ്വെ ഇതിഹാസം ലൂയീസ് സുവാരസ് ബ്രസിലീയന്‍ ക്ലബ് ഗ്രെമിയോയുടെ പടിയും ഇറങ്ങി. ടീമിനായി 52 മത്സരങ്ങള്‍ കളിച്ച് 24 ഗോളുകളും 17 അസിസ്റ്റുകളും ക്രെഡിറ്റില്‍ ചേര്‍ത്താണ് വെറ്ററന്‍ താരം ബ്രസീല്‍ വിടുന്നത്.
കരാര്‍ അവസാനിച്ചതോടെ താരം ക്ലബില്‍ തുടരുന്നില്ലെന്നു വ്യക്തമാക്കി. ടീമിനായി അവസാന കളി കഴിഞ്ഞ ദിവസം കളിച്ച സുവാരസ് വികാര നിര്‍ഭരമായാണ് ആരാധകരോടു യാത്ര പറഞ്ഞത്.
ആരാധകര്‍ക്ക് വമ്പന്‍ വിരുന്നാണ് ഒരുങ്ങുന്നതെന്ന സൂചനകളും ഇപ്പോള്‍ വരുന്നുണ്ട്. സുവാരസും അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്ത.
താരം മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ക്ലബും താരവും തമ്മില്‍ അവസാന വട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നു ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. പഴയ ബാഴ്‌സലോണ കാലത്തിന്റെ ആവര്‍ത്തനും വരുന്ന എംഎല്‍എസ് സീസണില്‍ അമേരിക്കയില്‍ കാണാമെന്നു ചുരുക്കം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക