ലോകകപ്പ് ഫൈനല്‍; മോദി സ്‌റ്റേഡിയത്തിലെ പിച്ച് 'ശരാശരി' മാത്രം

രണ്ടാം സെമി പോരാട്ടം നടന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് പിച്ചും ആവറേജ് റേറ്റിങാണ് ഐസിസി നല്‍കിയത്
ഫൈനൽ പോരിനു മുൻപ് പിച്ച് പരിശോധിക്കുന്ന ഇന്ത്യൻ കോച്ച് ദ്രാവിഡ്/ പിടിഐ
ഫൈനൽ പോരിനു മുൻപ് പിച്ച് പരിശോധിക്കുന്ന ഇന്ത്യൻ കോച്ച് ദ്രാവിഡ്/ പിടിഐ

ദുബൈ: ഏകദിന ലോകകപ്പ് ഫൈനലിനായി ഒരുക്കിയ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ച് 'ശരാശരി' മാത്രമെന്നു
ഐസിസി. സ്ലോ പിച്ചാണ് ഫൈനലിനായി ഒരുക്കിയത്. അതേസമയം പിച്ച് നിലവാരമുള്ളതായിരുന്നുവെന്നാണ് നേരത്തെ ഐസിസി മാച്ച് റഫറിയും മുന്‍ സിംബാബ്‌വെ ബാറ്ററുമായ ആന്‍ഡി ക്രോഫ്റ്റ് വിലയിരുത്തിയത്. 

രണ്ടാം സെമി പോരാട്ടം നടന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് പിച്ചും 'ശരാശരി' റേറ്റിങാണ് ഐസിസി നല്‍കിയത്. അതേസമയം ഈഡനിലെ ഔട്ട് ഫീല്‍ഡ് നല്ല നിലവാരമുള്ളതായിരുന്നുവെന്ന വിലയിരുത്തലാണ് ഐസിസി മാച്ച് റഫറിയും മുന്‍ ഇന്ത്യന്‍ പേസറുമായി ജവഗല്‍ ശ്രീനാഥ് നടത്തിയത്. 

ലഖ്‌നൗ, ചെന്നൈ പിച്ചുകള്‍ക്കും ആവറേജ് റേറ്റിങാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിട്ട വാംഖഡെയിലെ പിച്ച് മികച്ചതാണെന്നും ഐസിസി വിലയിരുത്തി. 

ഫൈനല്‍ പോരാട്ടത്തില്‍ സ്ലോ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. ടൂര്‍ണമെന്റില്‍ പത്തില്‍ പത്ത് ജയങ്ങളുമായി ആധികാരികമായി ഫൈനലിലെത്തിയ ഇന്ത്യക്ക് പക്ഷേ കാലശപ്പോരില്‍ കാലിടറി. പിച്ചിന്റെ നിലവാരം സംബന്ധിച്ചു അന്നേ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഓസ്‌ട്രേലിയ അനായാസം ചെയ്‌സ് ചെയ്ത് ജയവും ആറാം ലോക കിരീടവും സ്വന്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com