'ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍'- ഇതിഹാസ ഗോള്‍ കീപ്പര്‍ സുബ്രത പോള്‍ വിരമിച്ചു

67 അന്താരാഷ്ട്ര മത്സരങ്ങളില്‍ താരം ഇന്ത്യക്കായി വല കാത്തു. 2011ലെ ഏഷ്യന്‍ കപ്പില്‍ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ താരം 16 സേവുകള്‍ നടത്തിയത് ശ്രദ്ധേയമായിരുന്നു 
as
as

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറും ഇതിഹാസ താരവുമായ സുബ്രത പോള്‍ സജീവ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ എന്നറിയപ്പെടുന്ന താരം 37ാം വയസിലാണ് സമ്മോഹനമായ കരിയറിനു വിരാമം കുറിച്ചത്. 

67 അന്താരാഷ്ട്ര മത്സരങ്ങളില്‍ താരം ഇന്ത്യക്കായി വല കാത്തു. 2011ലെ ഏഷ്യന്‍ കപ്പില്‍ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ താരം 16 സേവുകള്‍ നടത്തിയത് ശ്രദ്ധേയമായിരുന്നു. അന്നാണ് താരത്തിനു ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ എന്ന പേര് വീണത്. 

മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, പുനെ, പ്രയാഗ് യുനൈറ്റഡ്, രംഗ്ദജീദ് യുനൈറ്റഡ്, മുംബൈ സിറ്റി, സാല്‍ഗോക്കര്‍, നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്, ഡിഎസ്‌കെ ശിവാജിയന്‍സ്, ജംഷഡ്പുര്‍, ഹൈദരാബാദ്, എടികെ മോഹന്‍ ബഗാന്‍ ടീമുകള്‍ക്കായി കരിയറില്‍ ഗോള്‍ വല കാത്തു. 

ഇന്ത്യക്കായി എഎഫ്‌സി ചാലഞ്ച് കപ്പ്, സാഫ്, നെഹ്‌റു കപ്പ് കിരീട നേട്ടങ്ങള്‍, ട്രയാങ്കുലര്‍ പരമ്പര നേട്ടങ്ങള്‍ കരിയറിലുണ്ട്. 2016ല്‍ അര്‍ജുന അവാര്‍ഡും സുബ്രത നേടി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com