'ദ്രാവിഡിന്റെ തുടർച്ച നിർണായകം, ലോകകപ്പില്‍ ഇന്ത്യക്ക് കരുത്താകും'

സ്ഥാനത്ത് തുടരാന്‍ ദ്രാവിഡ് എടുത്ത തീരുമാനം ഇന്ത്യന്‍ ടീമിനു അത്രയും നിര്‍ണായകമാണെന്നു പറയുകയാണ് മുന്‍ പേസറും ഇതിഹാസവുമായി സഹീര്‍ ഖാന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യയുടെ ടി20 പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള ക്ഷണം മുന്‍ പേസര്‍ ആശിഷ് നെഹ്‌റ നിരസിച്ചിരുന്നു. പിന്നാലെയാണ് രാഹുല്‍ ദ്രാവിഡിനോട് വരുന്ന ടി20 ലോകകപ്പ് വരെ പരിശീലക സ്ഥാനത്ത് തുടരാന്‍ ബിസിസിഐ അഭ്യര്‍ഥിച്ചത്. മുന്‍ ക്യാപ്റ്റന്‍ പരിശീലക സ്ഥാനത്ത് തുടരാന്‍ സമ്മതിക്കുകയും ചെയ്തു. 

സ്ഥാനത്ത് തുടരാന്‍ ദ്രാവിഡ് എടുത്ത തീരുമാനം ഇന്ത്യന്‍ ടീമിനു അത്രയും നിര്‍ണായകമാണെന്നു പറയുകയാണ് മുന്‍ പേസറും ഇതിഹാസവുമായി സഹീര്‍ ഖാന്‍. ലോകകപ്പോടെ കരാര്‍ അവസാനിച്ച ദ്രാവിഡ് സ്ഥാനത്തു തുടരാന്‍ അഗ്രഹിക്കുന്നില്ലെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് ദ്രാവിഡിനോടു തുടരാന്‍ ബിസിസിഐ അഭ്യര്‍ഥിച്ചത്. 

'പരിശീലകര്‍ക്ക് തുടര്‍ച്ച നല്ലതാണ്. വളരെ ഏറെ മത്സരങ്ങള്‍ കളിക്കുമ്പോള്‍ സ്ഥിരത ആ സ്ഥാനത്തിനു ആത്യാവശ്യമാണ്. ടീമുമായും ബിസിസിഐ ഉന്നത സമിതി, സെലക്ടര്‍മാര്‍, ദേശീയ ക്രിക്കറ്റ് അക്കാദമി പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായൊക്കെ ആശയ വിനിമയം നടത്താനുള്ള ഉപാധി കൂടിയാണ് പരിശീലകന്‍. ലോകകപ്പ് മുന്നില്‍ നില്‍ക്കെ ദ്രാവിഡ് തുടരേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്'- സഹീര്‍ ചൂണ്ടിക്കാട്ടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com