ഐപിഎല്‍ മാര്‍ച്ച് അവസാനം; വനിതാ ലീഗ് ഒറ്റ സംസ്ഥാനത്ത്

വനിതാ പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരിയിലാണ്. വനിതാ ലീഗ് ഒറ്റ സംസ്ഥാനത്ത് മാത്രമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ ഒന്നിലായിരിക്കും ഉദ്ഘാടന പോരാട്ടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: 2024ലെ ഐപിഎല്‍ സീസണ്‍ മാര്‍ച്ച് അവസാന ആഴ്ചയോടെ ആരംഭിക്കുമെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ. മെയ് മാസത്തോടെ, അല്ലെങ്കില്‍ ജൂണ്‍ ആദ്യ വാരത്തോടെ അവസാനിക്കുന്ന തരത്തിലാണ് ഷെഡ്യൂളെന്നും അദ്ദേഹം വ്യക്തമാക്കി. 

വനിതാ പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരിയിലാണ്. വനിതാ ലീഗ് ഒറ്റ സംസ്ഥാനത്ത് മാത്രമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ ഒന്നിലായിരിക്കും ഉദ്ഘാടന പോരാട്ടം. നടത്തിപ്പിലെ സാങ്കേതിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് വനിതാ ലീഗ് ഒറ്റ സംസ്ഥാനത്തു വച്ച് നടത്താനുള്ള ആലോചനക്ക് കാരണമെന്നും ജയ് ഷാ പറഞ്ഞു. വിവിധ നഗരങ്ങളെ കേന്ദ്രീകരിച്ചു അടുത്ത സീസണ്‍ മുതല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ബിസിസിഐയും ഫ്രാഞ്ചൈസി ഉടമകളും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്‍ മിനി താര ലേലം ഇത്തവണ ദുബൈയിലാണ്. ഇതാദ്യമായാണ് ലേലം വിദേശ രാജ്യത്ത് നടക്കുന്നത്. ഈ മാസം 19നാണ് താര ലേലം. 1166 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 262.95 കോടി രൂപയാണ് പത്ത് ടീമുകള്‍ക്കുമായി ചെലവിടാന്‍ കൈയിലുള്ളത്. 77 താരങ്ങളെയാണ് ആകെ വേണ്ടത്. 30 വിദേശ താരങ്ങള്‍ക്കായിരിക്കും ടീമുകളിലെല്ലാമായി അവസരം ലഭിക്കുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com