വലിയ നഗരങ്ങളില്‍ ചെറിയ കാര്യങ്ങള്‍ സാധാരണം; ശ്രീശാന്ത് - ഗംഭീര്‍ വാക്ക്പോരില്‍ പ്രതികരിച്ച് ഹര്‍ഭജന്‍

ബുധനാഴ്ച സൂറത്തില്‍ നടന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിനിടെയാണ് ശ്രീശാന്തും ഗംഭീറും തമ്മിലുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തിയത്.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലെ ശ്രീശാന്ത് -ഗൗതം ഗംഭീര്‍ വാക്ക്പോരില്‍ പ്രതികരിച്ച് ഹര്‍ഭജന്‍ സിങ്. വലിയ നഗരങ്ങളില്‍ ഇത്തരം ചെറിയ ചെറിയ കാര്യങ്ങളൊക്കെ ഉണ്ടാകുമെന്നാണ് ഹര്‍ഭജന്റെ പ്രതികരണം. 
ലെജന്‍ഡ്‌സ് ലീഗ് ഫൈനലിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്  ഷാരൂഖ് ഖാന്റെ സിനിമാ ഡയലോഗ് കടമെടുത്ത് ഹര്‍ഭജന്‍ പ്രതികരിച്ചത്. 

ബുധനാഴ്ച സൂറത്തില്‍ നടന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിനിടെയാണ് ശ്രീശാന്തും ഗംഭീറും തമ്മിലുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തിയത്. ഗുജറാത്ത് ജയന്റ്‌സ് താരമായ ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറില്‍ ഇന്ത്യ ക്യാപിറ്റല്‍സിന്റെ ഓപ്പണറായ ഗംഭീര്‍ ഒരു സിക്‌സും ഫോറും നേടി. ഇതിനു പിന്നാലെ ശ്രീശാന്ത് ഗംഭീറിനെ തുറിച്ചുനോക്കിയതായിരുന്നു സംഭവത്തിന്റെ തുടക്കം. തുടര്‍ന്ന് പിച്ചിന്റെ നടുവിലേക്കെത്തി ഇരുവരും തട്ടിക്കയറി. അംപയര്‍മാരും സഹതാരങ്ങളും ഇടപെട്ടാണ് കയ്യാങ്കളി ഒഴിവാക്കിയത്.

ശ്രീശാന്തിന്റെ കരണത്തടിച്ചതിനെക്കുറിച്ച് കുറിച്ചുള്ള ചോദ്യത്തിന് അത് കഴിഞ്ഞുപോയ കാര്യമാണെന്നും ഇപ്പോള്‍ പറയേണ്ടതില്ലെന്നും ഹര്‍ഭജന്‍ പ്രതികരിച്ചു. അന്ന് സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്റെ ഭാഗത്തുണ്ടായ തെറ്റ് തുറന്നു പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. പക്ഷെ ഗംഭീര്‍-ശ്രീശാന്ത് തര്‍ക്കത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ലെജന്‍ഡ്‌സ് ലീഗില്‍ വാശിയേറിയ മത്സരങ്ങളാണ് ഇത്തവണ നടന്നത്. അതിനെക്കുറിച്ച് സംസാരിക്കുന്നതായിരിക്കും കൂടുതല്‍ നന്നാവുകയെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com