ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ്ഡ് ഐസിസിയുടെ നവംബറിലെ താരം; ചരിത്രമെഴുതി ബംഗ്ലാ സ്പിന്നര്‍ നഹിദ

ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ കരുത്തുറ്റ സെഞ്ച്വറി നേടി ഹെഡ്ഡ് ടീമിനെ അനായാസം വിജയത്തിലെത്തിച്ചാണ് ലോക കിരീടത്തിലേക്ക് നയിച്ചത്
ഹെഡ്ഡും നഹിതയും/ പിടിഐ, ട്വിറ്റർ
ഹെഡ്ഡും നഹിതയും/ പിടിഐ, ട്വിറ്റർ

ദുബൈ: ഓസ്‌ട്രേലിയക്ക് ആറാം ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്ന ട്രാവിസ് ഹെഡ്ഡ് ഐസിസിയുടെ നവംബറിലെ മികച്ച താരം. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി, ഓസ്‌ട്രേലിയന്‍ ടീമിലെ സഹ താരം തന്നെയായ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെ പിന്തള്ളിയാണ് ഹെഡ്ഡ് പുരസ്‌കാരം നേടിയത്. 

ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ കരുത്തുറ്റ സെഞ്ച്വറി നേടി ഹെഡ്ഡ് ടീമിനെ അനായാസം വിജയത്തിലെത്തിച്ചാണ് ലോക കിരീടത്തിലേക്ക് നയിച്ചത്. 120 പന്തില്‍ 137 റണ്‍സെടുത്ത ഹെഡ്ഡാണ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്. സെമിയിലും മികച്ച ബാറ്റിങാണ് താരം പുറത്തെടുത്തത്. സെമിയിലും ഹെഡ്ഡ് തന്നെയായിരുന്നു കളിയിലെ താരം. 

ബംഗ്ലാദേശിന്റെ യുവ സ്പിന്നര്‍ നഹിദ അക്തറാണ് മികച്ച വനിതാ താരം. ചരിത്രത്തിലാദ്യമായി ഈ പുരസ്‌കാരം നേടുന്ന ആദ്യ ബംഗ്ലാദേശ് വനിതാ താരമെന്ന അപൂര്‍വ നേട്ടവും താരത്തിനു സ്വന്തം. സഹതാരം തന്നെയായ ഫര്‍ഗാന ഹഖ്, പാകിസ്ഥാന്‍ സ്പിന്നര്‍ സദിയ ഇഖ്ബാല്‍ എന്നിവരെയാണ് നഹിദ പിന്തള്ളിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com