രണ്ടാം പോരിനും മഴ ഭീഷണി; ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 ഇന്ന്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേടിയതിന്റെ കരുത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ എത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പോര്‍ട് എലിസബത്ത്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 ഇന്ന്. ആദ്യ മത്സരം മഴയെ തുടര്‍ന്നു ഒരു പന്തും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചിരുന്നു. ഇന്നും മഴ ഭീഷണിയുണ്ട്. 

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേടിയതിന്റെ കരുത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ എത്തിയത്. എന്നാല്‍ മഴ കണക്കുകൂട്ടല്‍ തെറ്റിക്കുകയാണ്. ടി20 ലോകകപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പാണ് ഇരു ടീമുകള്‍ക്കും പരമ്പര. 

ഋതുരാജ് ഗെയ്ക്‌വാദിനു പകരം യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. ഓസീസിനെതിരെ തിളങ്ങിയ രവി ബിഷ്‌ണോയ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തും. 

ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യന്‍ യുവ താരങ്ങള്‍ക്ക് ഈ പരമ്പര. ഓസീസിനെതിരായ പോരാട്ടത്തിലൂടെ റിങ്കു സിങ് ഫിനിഷര്‍ എന്ന റോള്‍ ഏതാണ്ടുറപ്പിച്ചു നില്‍ക്കുകയാണ്. 

മറുഭാഗത്ത് ടെംബ ബവുമയുടെ അഭാവത്തില്‍ എയ്ഡന്‍ മാര്‍ക്രമാണ് ടീമിനെ നയിക്കുന്നത്. റീസ ഹെന്റിക്‌സ്, മാത്യു ബ്രീറ്റ്‌സ്‌കെ എന്നിവരാണ് ദക്ഷിണാഫ്രിക്കക്കായി ഓപ്പണ്‍ ചെയ്യുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com