പിന്നിൽ നിന്നു തിരിച്ചടിച്ച് ഇന്ത്യ; നെതർലൻഡ്സിനെ തകർത്ത് ജൂനിയർ ഹോക്കി ലോകകപ്പ് സെമിയിൽ

16 മിനിറ്റിനിടെ രണ്ട് ഗോളുകള്‍ വഴങ്ങി പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ക്വലാലംപുര്‍: ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി ഇന്ത്യ. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ത്രില്ലര്‍ പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ ഇന്ത്യ ജയവും അവസാന നാലില്‍ ഇടവും പിടിച്ചത്. സെമിയില്‍ കരുത്തരായ ജര്‍മനിയാണ് എതിരാളികള്‍.

16 മിനിറ്റിനിടെ രണ്ട് ഗോളുകള്‍ വഴങ്ങി, പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. ആദ്യ പകുതിക്കിടെ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു ഓറഞ്ച് പട. പിന്നീട് ആവര്‍ 2-3 എന്ന നിലയിലും എത്തി. 

എന്നാല്‍ ആവസാന ക്വാര്‍ട്ടറില്‍ തുടരെ രണ്ട് ഗോളുകള്‍ വലയിലെത്തിച്ചാണ് ഇന്ത്യ നിര്‍ണായക വിജയം പിടിച്ചത്. ക്യാപ്റ്റന്‍ ഉത്തം സിങാണ് അവസാന ഗോള്‍ വലയിലെത്തിച്ച് ജയം ഉറപ്പിച്ചത്. 

രണ്ട് ഗോളിനു പിന്നില്‍ നിന്ന ശേഷം അദിത്യ ലാല്‍ഗെയിലൂടെയാണ് ഇന്ത്യ ഗോളടി തുടങ്ങിയത്. രണ്ട് മിനിറ്റിനുള്ളില്‍ പെനാല്‍റ്റി കോര്‍ണര്‍ വലയിലാക്കി അര്‍ജീത് ഇന്ത്യക്ക് സമനില സമ്മാനിച്ചു. 52ാം മിനിറ്റില്‍ ആനന്ദ് കുഷ്വഹ സമനില ഗോള്‍ നേടി. അഞ്ച് മിനിറ്റിനുള്ളില്‍ ക്യാപ്റ്റന്റെ വിജയ ഗോളും വന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com