മെസി വീണ്ടും ഫിഫ ദ ബെസ്റ്റ്?;  അന്തിമ പട്ടിക പ്രഖ്യാപിച്ചു; എംബാപ്പെയും എര്‍ലിങ് ഹാളണ്ടും ലിസ്റ്റില്‍

മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള പട്ടികയില്‍ ലയണല്‍ മെസി, എര്‍ലിങ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ തുടങ്ങിയവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയായി. പോയ വര്‍ഷത്തെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള പട്ടികയില്‍ ലയണല്‍ മെസി, എര്‍ലിങ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ തുടങ്ങിയവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.

എട്ടാം തവണയും ബാലന്‍ ദ്യോര്‍ പുരസ്‌കാരം നേടിയ മെസി തന്നെയായിരിക്കും മികച്ച താരമാകാന്‍ സാധ്യത. അതേസമയം ഇത്തവണത്തെ യുവേഫയുടെ മികച്ച താരത്തിനുളള പുരസ്‌കാരം നേടിയ ഹാളണ്ടിനും സാധ്യത കല്‍പ്പിക്കുന്നവര്‍ ഏറെ. മികച്ച പുരുഷ താരത്തെ കണ്ടെത്താന്‍ കഴിഞ്ഞ ലോകകപ്പിലെ പ്രകടനം പരിഗണിക്കില്ല. കഴിഞ്ഞ ഡിസംബര്‍ 19 മുതല്‍ ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഇതാണ് ഹാളണ്ടിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്

വനിതാ താരങ്ങളുടെ പട്ടികയില്‍ ഐറ്റാന ബോണ്‍മാറ്റി. ജെന്നി ഹെര്‍മാസോ, ലിന്‍ഡ കെയ്‌സെഡോയുമാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ജനുവരി 15ന് ലണ്ടനിലെ ചടങ്ങിലായിരിക്കും ഫിഫ മികച്ച താരത്തെ പ്രഖ്യാപിക്കുക. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com