മുംബൈ: ഐപിഎല്‍ വന്‍ വിജയമായതിനു പിന്നാലെ വനിതാ ഐപിഎല്ലും തുടങ്ങിയ ബിസിസിഐ മറ്റൊരു ശ്രദ്ധേയ ടൂര്‍ണമെന്റിന്റെ പണിപ്പുരയിലെന്നു റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ ഒന്നാം ഡിവിഷന് ലീഗായി നടത്തുമ്പോള്‍ രണ്ടാം ഡിവിഷന് ചാമ്പ്യന്‍ഷിപ്പെന്ന ആലോചനകളാണ് അണിയറയിലെന്നു റിപ്പോര്‍ട്ടുകള്‍.
ടി10 ഫോര്‍മാറ്റില്‍ രണ്ടാം ഡിവിഷന് പോരാട്ടം വൈറ്റ് ബോളില്‍ നടത്താനാണ് ബിസിസിഐ നീക്കം. അടുത്ത വര്‍ഷം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ടി10 പോരാട്ടം നടത്താനുള്ള നീക്കങ്ങളാണ് ബിസിസിഐ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടി10 ഫോര്‍മാറ്റില്‍ വേണോ അതോ ടി20 ഫോര്‍മാറ്റില്‍ തന്നെ രണ്ടാം ഡിവിഷന് നടത്തണോ എന്നൊരു ആശയക്കുഴപ്പവും നിലനില്‍ക്കുന്നതായി വിവരങ്ങളുണ്ട്. നിശ്ചിത പ്രായ പരിധി നിശ്ചയിച്ചു മത്സര സംഘടിപ്പിക്കണോ എന്ന ആലോചനയും ഇതുമായി ബന്ധപ്പെട്ടു നില്ക്കുന്നു. എന്തായാലും മറ്റു വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്തു വന്നിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ