വിംബിള്‍ഡണ്‍ കിരീടം, റാങ്കിങില്‍ ഒന്നാം നമ്പര്‍; കാര്‍ലോസ് അല്‍ക്കരാസിനു പുരസ്‌കാരം, നദാലിനൊപ്പം എലൈറ്റ് പട്ടികയില്‍

ഈ പുരസ്‌കാരം സ്വന്തമാക്കുന്ന നാലാമത്തെ സ്പാനിഷ് താരമായി അല്‍ക്കരാസ് മാറി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: 2023 സീസണിലെ മികച്ച ടെന്നീസ് താരത്തിനുള്ള സ്റ്റെഫാന്‍ എഡ്ബര്‍ഗ് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് പുരസ്‌കാരം സ്പാനിഷ് യുവ വിസ്മയം കാര്‍ലോസ് അല്‍ക്കരാസിന്. ഇറ്റാലിയന്‍ താരം യാന്നിക് സിന്നര്‍, പോളണ്ടിന്റെ ഹ്യുബര്‍ട് ഹര്‍കാക്‌സ് എന്നിവരെ പിന്തള്ളിയാണ് അല്‍ക്കരാസിന്റെ നേട്ടം. 

ഈ പുരസ്‌കാരം സ്വന്തമാക്കുന്ന നാലാമത്തെ സ്പാനിഷ് താരമായി അല്‍ക്കരാസ് മാറി. ജോസ് ഹിഗ്വേഴ്‌സ്, അലക്‌സ് കൊര്‍ടേജ, റാഫേല്‍ നദാല്‍ എന്നിവരാണ് നേരത്തെ ഈ പുരസ്‌കാരം സ്വന്തമാക്കിയത്. നദാല്‍ അഞ്ച് തവണയാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത്. 2010, 18, 19, 20, 21 വര്‍ഷങ്ങളിലാണ് സ്പാനിഷ് ഇതിഹാസത്തിന്റെ നേട്ടം. 

സീസണില്‍ മികവും സ്ഥിരതയും പുലര്‍ത്തുന്ന താരങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. 2023ല്‍ ആറ് കിരീട നേട്ടങ്ങളാണ് അല്‍ക്കരാസിന്റെ അക്കൗണ്ടിലുള്ളത്. സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിചിനെ അട്ടിമറിച്ച് ഈ സീസണില്‍ വിംബിള്‍ഡണ്‍ കിരീടവും അല്‍ക്കരാസ് സ്വന്തമാക്കിയിരുന്നു. പിന്നാലെ ലോക ഒന്നാം നമ്പര്‍ പദവിയും താരത്തിനു സ്വന്തമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com