ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

2 പന്തില്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി അര്‍ഷ്ദീപ്; തുടക്കം ഞെട്ടി, പിടിച്ചു കയറുന്നതിനിടെ സോര്‍സിയും വീണു

ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ്, പിന്നാലെ എത്തിയ റസ്സി വാന്‍ഡര്‍ ഡുസ്സന്‍ എന്നിവരെ തുടരെ വീഴ്ത്തി അര്‍ഷ്ദീപ് സിങാണ് അവരെ ഞെട്ടിച്ചത്

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ തന്നെ തകര്‍ന്നു. മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ 2 വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ആതിഥേയര്‍ മൂന്നിന് 50 റണ്‍സെന്ന നിലയില്‍. തുടക്കത്തിലെ വീഴ്ചയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്നതിനിടെ ടോണി ഡെ സോര്‍സി (22 പന്തില്‍ 28) യും മടങ്ങി. താരം രണ്ട് വീതം സിക്‌സും ഫോറും പറത്തി. 

നിലവില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (12), ഹെയ്ന്റിച് ക്ലാസന്‍ (4) എന്നിവരാണ് ക്രീസില്‍.  

ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ്, പിന്നാലെ എത്തിയ റസ്സി വാന്‍ഡര്‍ ഡുസ്സന്‍ എന്നിവരെ തുടരെ വീഴ്ത്തി അര്‍ഷ്ദീപ് സിങാണ് അവരെ ഞെട്ടിച്ചത്. പിന്നാലെ സോര്‍സിയേയും വീഴ്ത്തി താരം വിക്കറ്റ് നേട്ടം മൂന്നാക്കി. 

ടോസ് നേടി അവര്‍ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ബി സായ് സുദര്‍ശന്‍ ഏകദിനത്തില്‍ അരങ്ങേറും. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നന്ദ്രെ ബര്‍ഗറും അരങ്ങേറ്റം കുറിക്കും. 

മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ ഉണ്ട്. അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് സ്പിന്നര്‍മാര്‍. ഋതുരാജ് ഗെയ്ക്‌വാദ്, തിലക് വര്‍മ എന്നിവരും ടീമിലുണ്ട്. 

ഇന്ത്യന്‍ ഇലവന്‍: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com