ലുട്ടന്‍ ടൗണ്‍ ക്യാപ്റ്റന്‍ ടോം ലോക്കിയര്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു; പ്രീമിയര്‍ ലീഗില്‍ മത്സരം ഉപേക്ഷിച്ചു (വീഡിയോ)

നിലവില്‍ താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നു ക്ലബ് വ്യക്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ലുട്ടന്‍ ടൗണ്‍ ക്യാപ്റ്റന്‍ ടോം ലോക്കിയര്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു. താരത്തിനു കളിക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 

ഉടന്‍ തന്നെ റഫറിയടക്കമുള്ളവര്‍ ഇടപെട്ടതോടെ ഗ്രൗണ്ടില്‍ നിന്നു മാറ്റാന്‍ സാധിച്ചു. ടോം ലോക്കിയര്‍ കുഴഞ്ഞു വീണതിനു പിന്നാലെ ലുട്ടന്‍ പരിശീലകനടക്കമുള്ളവര്‍ താരത്തെ ഗ്രൗണ്ടില്‍ നിന്നു മാറ്റാനടക്കം അതിവേഗം ഇടപെട്ടതും താരത്തിന്റെ ജീവൻ രക്ഷപ്പെടുന്നതിൽ നിർണായകമായി.

പിന്നാലെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നു ക്ലബ് വ്യക്തമാക്കി. 

ലുട്ടന്‍ ടൗണ്‍- ബേണ്‍മത്ത് മത്സരത്തിനിടെയാണ് സംഭവം. രണ്ടാം പകുതിയില്‍ മത്സരം പുരോഗമിക്കുന്നതിനിടെയാണ് താരം കുഴഞ്ഞു വീണത്. പിന്നീട് ഇരു ടീമുകളും സംയുക്തമായി മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com