ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

2034ലെ ലോകകപ്പ് ഫുട്ബോൾ; 10 മത്സരങ്ങൾ ഇന്ത്യയിൽ?

ടൂർണമെന്റിലെ ചില മത്സരങ്ങൾക്ക് ഇന്ത്യ വേദിയാക്കാൻ സാധിക്കുമോ എന്ന കാര്യം ആലോചിക്കണമെന്നു അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബേ അം​ഗങ്ങൾക്ക് നിർദ്ദേശം നൽകി

ന്യൂഡൽഹി: 2034ൽ സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലെ ചില മത്സരങ്ങൾ ഇന്ത്യയിൽ നടത്താനുള്ള നീക്കവുമായി എഐഎഫ്എഫ്. 2034ലെ പോരാട്ടത്തിനു സൗദി വേദിയാകുമെന്നു ഉറപ്പായ സാഹചര്യത്തിലാണ് നീക്കം. 

2026ലെ ലോകകപ്പ് മുതൽ 32ൽ നിന്നു ടീമുകളുടെ എണ്ണം 48 ആയി മാറും. 2034ൽ 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ മൊത്തം 104 മത്സരങ്ങളാണുണ്ടാകുക. ഇതിൽ പത്തെണ്ണം ഇന്ത്യയിൽ നടത്താനാണ് ആലോചന. 

ടൂർണമെന്റിലെ ചില മത്സരങ്ങൾക്ക് ഇന്ത്യ വേദിയാക്കാൻ സാധിക്കുമോ എന്ന കാര്യം ആലോചിക്കണമെന്നു അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബേ അം​ഗങ്ങൾക്ക് നിർദ്ദേശം നൽകി. ഒക്ടോബറിൽ നടന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ കോൺ​ഗ്രസിൽ സൗദിയുടെ ലോകകപ്പ് വേദിയെന്ന ആവശ്യത്തെ ഇന്ത്യയടക്കമുള്ള മറ്റ് അം​ഗങ്ങൾ പിന്തുണച്ചിരുന്നു.

നിലവിൽ 2034ലെ ലോകകപ്പ് വേദിക്കായി മറ്റൊരു രാജ്യവും അവകാശം ഉന്നയിച്ചിട്ടില്ല. അതിനാൽ തന്നെ സൗദിയുടെ കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇനി ഔദ്യോ​ഗിക പ്രഖ്യാപനം മാത്രമേ ആവശ്യമുള്ളു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com